എഡിറ്റര്‍
എഡിറ്റര്‍
ഗൗരി ലങ്കേഷ് വധം; സഹോദരന്‍ ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തു
എഡിറ്റര്‍
Wednesday 13th September 2017 8:45pm

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും കടുത്ത സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ ചോദ്യം ചെയ്തു.

കഴിഞ്ഞ 17 വര്‍ഷമായി ഗൗരിയും സഹോദരനും തമ്മില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇന്ദ്രജിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ തോക്ക് ചൂണ്ട് ഭീഷണിപ്പെടുത്തിയെന്ന കാണിച്ച് 2006-ല്‍ ഗൗരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതും അന്വേഷണ സംഘം കണക്കിലെടുത്തിട്ടുണ്ട്.


Also Read:  ‘ഒരിക്കല്‍ പോലും കൊല്ലപ്പെടുമെന്ന ഭയം തോന്നിയിരുന്നില്ല’; ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍


കേസിന്റെ തുടക്കം മുതല്‍ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ ഇന്ദ്രജിത്ത് അതൃപ്തി രേഖപ്പെടുത്തുകയും സി.ബി.ഐ കേസേറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു അജ്ഞാത സംഘം ഗൗരിയെ വീട്ടിന് വെളിയില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഘപരിവാറിന്റെ ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ഗൗരിയുടെ കൊലയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

Advertisement