എഡിറ്റര്‍
എഡിറ്റര്‍
ഗൗരി ലങ്കേഷ്: ഫാസിസ്റ്റുകള്‍ കൊലപ്പെടുത്തി
എഡിറ്റര്‍
Tuesday 12th September 2017 4:04pm

പാര്‍ലമെന്റ് രീതിയില്‍ വിപ്ലവം ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകളും പാര്‍ട്ടികളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. അവര്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പും ഫാസിസ്റ്റുകളെയും ജയിക്കുകയാണെങ്കില്‍ പ്രോപ്പേര്‍ട്ടി റിലേഷന്‍ മുതാളിത്ത ഉല്പാദന രീതിയില്‍ നിന്നും സോഷ്യലിസ്റ്റ് ഉലാപാദനരീതിയിലേക്ക് മാറുന്നത് ജനാധിപത്യത്തിന്റെ ബൂര്‍ഷ്വാസി തൂണുകള്‍ക്ക് നോക്കിനില്‍ക്കേണ്ടിവരും.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഡിറ്ററും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം ബംഗളുരുവിലെ അവരുടെ വീടിന്റെ ഉമ്മറത്തുവെച്ച് അജ്ഞാതരാല്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. വര്‍ഗീയതയ്ക്കും ആര്‍.എസ്.എസിന്റെ ഭിന്നിപ്പ് രാഷ്ട്രീയത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍.

അവരുടെ കൊലപാതകം ആര്‍.എസ്.എസ് പരസ്യമായി ആഘോഷിക്കുകയും ചെയ്തു.

പാര്‍ലമെന്റ് രീതിയില്‍ വിപ്ലവം ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകളും പാര്‍ട്ടികളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. അവര്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പും ഫാസിസ്റ്റുകളെയും ജയിക്കുകയാണെങ്കില്‍ പ്രോപ്പേര്‍ട്ടി റിലേഷന്‍ മുതാളിത്ത ഉല്പാദന രീതിയില്‍ നിന്നും സോഷ്യലിസ്റ്റ് ഉലാപാദനരീതിയിലേക്ക് മാറുന്നത് ജനാധിപത്യത്തിന്റെ ബൂര്‍ഷ്വാസി തൂണുകള്‍ക്ക് നോക്കിനില്‍ക്കേണ്ടിവരും.

 

ചിലിയുടെയും (സി.ഐ.എ സഹായത്തോടെയുള്ള ചിലിയന്‍ സൈന്യവും കുത്തക മുതലാളിമാരും അവരുടെ ഏജന്റുകളും മറിച്ചിട്ട അല്ലന്റി ഭരണകൂടം) എ.എ.പി ഭരിക്കുന്ന ദല്‍ഹിയുടെയും ഉദാഹരണം നോക്കുകയാണെങ്കില്‍ ബൂര്‍ഷ്വാസി പരിഷ്‌കാരങ്ങളില്‍ ഏര്‍പ്പെട്ടിട്ടും ഒരിഞ്ചുപോലും പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുന്നില്ല.

പീപ്പിള്‍സ് ഡെമോക്രസിയുടെ കാര്യത്തില്‍ പാര്‍ലമെന്റുകള്‍ അനാവശ്യമായി മാറിയിട്ടും യൂറോപ്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബൂര്‍ഷ്വാസി തെരഞ്ഞെടുപ്പുകളില്‍ പങ്കാളിയാവാന്‍ ലെനിന്‍ താല്‍പര്യപ്പെട്ടിരുന്നു എന്ന് നിങ്ങളെ ബോധ്യപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കും.

പക്ഷെ അതേ ലെനിന്‍ പറയുന്നത്, പാര്‍ലമെന്റ് രാഷ്ട്രീയമായി പര്യാപ്തമല്ല എന്നാണ്. അവസരം ലഭിക്കുമ്പോഴെല്ലാം ഇടതുപക്ഷം അതിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടിയും വര്‍ഗബോധവും ഐക്യവും പോരാട്ടവും സൃഷ്ടിക്കാന്‍ ഉപയോഗിക്കും.

ഓര്‍ക്കുക, ഒരു സ്ഥാപനത്തെ ഉപയോഗിക്കുന്നതും ആ സ്ഥാപനത്തെ പ്രധാന ലക്ഷ്യമായി അവതരിപ്പിക്കുക അല്ലെങ്കില്‍ വിപ്ലവത്തിനുള്ള പ്രധാന വഴിയായി ഉപയോഗിക്കുകയും ചെയ്യുന്നത് വിപ്ലവകാരികളും തിരുത്തല്‍വാദികളെയും വേര്‍തിരിക്കുന്നു.

ഇന്നത്തെ ഇന്ത്യയില്‍ വിപ്ലവം എന്നത് ചരിത്രപരമായ ആവശ്യതയാണ്. പക്ഷെ മുന്‍കൂട്ടി തീരുമാനിച്ച അതിക്രമമോ പാര്‍ലമെന്റ്‌റി വഴിയോ പോലുള്ള അങ്ങേയറ്റത്തെ രീതികള്‍ പരാജയപ്പെടുകയാണ്. എല്ലാ തിന്മകളെയും പരിപോഷിപ്പിക്കുന്ന ചൂഷണത്തിലടിയുറച്ച മുതലാളിത്തത്തെ മാറ്റി പകരം സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും അടിയുറച്ച സോഷ്യലിസം കൊണ്ടുവരാന്‍ വര്‍ഗ സമരത്തിലൂന്നിയ രാഷ്ട്രീയ നിലപാടുള്ള ഒരു ജനകീയ മുന്നേറ്റമാണ് നമുക്കാവശ്യം.

കടപ്പാട്: യൂത്ത് കി ആവാസ്

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

Advertisement