Categories

Headlines

ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

ബംഗലൂരൂ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വീടിന് മുമ്പില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പാരിതോഷികം പ്രഖ്യാപിച്ച് അന്വേഷണ സംഘം. കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ് രംഗത്തെത്തിയത്.

ഇന്റലിജന്‍സ് ഐ.ജി ബികെ സിങിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖാചിത്രം തയാറാക്കിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് പുറത്തുവിട്ടിട്ടില്ല.


Dont Miss ഗോമാതാവിനെ വെട്ടിനുറുക്കി പാക്ക് ചെയ്ത് അയച്ചുതരും; അവിടെ ഇരുന്ന് തിന്നിട്ട് വന്നാമതി: കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ


അക്രമികള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ വൈസര്‍ ഭാഗത്ത് കൂടി പുറത്ത് കാണുന്ന മുഖഭാഗങ്ങള്‍ മാത്രം ഉപയോഗിച്ചാണ് രൂപചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.

20-25 വയസ്സ് പ്രായമുള്ള അഞ്ചരയടി പൊക്കമുള്ളയാളുടെ ദൃശ്യങ്ങളാണ് വീടിന് പിന്നിലായി സ്ഥാപിച്ചിട്ടുള്ള നാല് സിസിടിവി ക്യാമറകളില്‍ പതിഞ്ഞത്.

അതേസമയം കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് തുമ്പൊന്നും ലഭിക്കാത്ത പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.

Tagged with: