പ്രകാശ് രാജിന്റെ ഗൗരവം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് u സര്‍ട്ടിഫിക്കറ്റ് നല്‍കി. രാധാ മോഹന്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം തമിഴിനൊപ്പം തന്നെ തെലുങ്കിലും ചിത്രീകരിച്ചിട്ടുണ്ട്.

Ads By Google

അല്ലു സിരിഷ് നായകനായെത്തുന്ന ഗൗരവത്തില്‍ യാമി ഗൗതവും, പ്രകാശ് രാജ്, യെലങ്കോ കുമരവേലും വേഷമിട്ടിട്ടുണ്ട്. ചിത്രം നിര്‍മാണഘട്ടം മുതലേ പ്രശസ്തമായിരുന്നു.

തമിഴ് പതിപ്പിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കിലും തെലുങ്ക് പതിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ്. തമന്‍ ആണ് ഗൗരവത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രം വന്‍ വിജയം നേടുമെന്നാണ് കോളിവുഡില്‍ നിന്നുള്ള അഭിപ്രായം.