എഡിറ്റര്‍
എഡിറ്റര്‍
പശുക്കടത്തിന്റെ പേരില്‍ യു.പിയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു; വീഡിയോ
എഡിറ്റര്‍
Tuesday 20th June 2017 9:57pm

 

ലഖ്‌നൗ: രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഉത്തര്‍പ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് മൂന്ന് യുവാക്കളെയ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. യു.പിയിലെ എതാ ജില്ലയിലാണ് സംഭവം.


Also read ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ പാകിസ്താന്റെ ചാംപ്യന്‍സ് ട്രോഫി വിജയം ആഘോഷിച്ചുവെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോകള്‍


മര്‍ദ്ദനത്തിനിടെ യുവാക്കളുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത സംഘം ഇവരെ മരത്തില്‍ കെട്ടിയിട്ടും മര്‍ദ്ദനം തുടരുകയായിരുന്നു. ഇതിന് ശേഷം യുവാക്കളെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു.

മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാക്കളുടെ വായില്‍ നിന്നും രക്തം ഒലിക്കുന്നതും വീഡിയോയില്‍ കാണാം. ഉപദ്രവിക്കരുതെന്ന് ഇവര്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ജനക്കൂട്ടം മര്‍ദ്ദനം തുടരുകയാണ്. പശുവിറച്ചി കൈവശം വച്ചെന്നും പശുവിനെ കത്തുന്നെന്നുംആരോപിച്ച രാജ്യത്ത് സംഘപരിവാര സംഘടനകള്‍ വ്യാപകമായ അക്രമണങ്ങളാണ് അഴിച്ച് വിടുന്നത്.

കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പശുക്കളെ കൊണ്ടു വരുന്ന ട്രക്ക് അക്രമിച്ച സംഘം വാഹനത്തിന് തീയിടുകയും ചെയ്തിരുന്നു.

Advertisement