റോം: എതിര്‍ ടീം അസിസ്റ്റന്റേ കോച്ചിനെ തലകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചതിന് എ.സി മിലാന്‍ ക്യാപ്റ്റന്‍ ഗട്ടൂസോയ്ക്ക് നാലു മല്‍സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോസ്പറിനെതിരേയുള്ള മല്‍സരത്തിലായിരുന്നു ‘സംഘട്ടനം’ നടന്നത്. ടോട്ടനം കോച്ച് ജോയി ജോര്‍ദാനെതിരേയാണ് താരം കൈയ്യാങ്കളിക്ക് ഒരുങ്ങിയത്. തുടര്‍ന്ന് ടീമംഗങ്ങള്‍ ഗട്ടൂസോയെ പിടിച്ചുമാറ്റുകയായിരുന്നു.

വിലക്ക് വന്നതോടെ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും ഗട്ടൂസോയ്ക്ക് കളിക്കാനാകില്ല. ടീം ഫൈനലിലെത്തുകയാണെങ്കില്‍ മാത്രമേ താരത്തിന് ഇനി ബൂട്ടണിയാനാകൂ.