എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ ബോള്‍ട്ട് തോറ്റു
എഡിറ്റര്‍
Friday 7th June 2013 12:54am

bold-sad

റോം: അഞ്ചുവര്‍ഷക്കാലം തോല്‍വിയറിയാതെ മുന്നേറിയ ഉസൈന്‍ ബോള്‍ട്ടിന് ഒടുവില്‍ ചുവട് പിഴച്ചു.

റോം ഡയമണ്ട് ലീഗ് അത് ലറ്റിക്ക് മീറ്റിലെ 100 മീറ്ററിലാണ് ഒളിംപിക് ചാംപ്യന്‍ കൂടിയായ ഉസൈന്‍ ബോള്‍ട്ടിന് തോല്‍വി സമ്മതിക്കേണ്ടി വന്നത്.

Ads By Google

അമേരിക്കയുടെ ജസ്റ്റിന്‍ ഗാട് ലിന്‍ ആണ് ബോള്‍ട്ടിനെ പിന്തള്ളി ഒന്നാമത് എത്തിയത്. ഗാട് ലിന്‍ 9.94 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ ബോള്‍ട്ടിന് 9.95 സെക്കന്റ് വേണ്ടി വന്നു.

2011ല്‍ ദക്ഷിണകൊറിയയിലെ ലോക ചാംപ്യന്‍ഷിപ്പില്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടെങ്കിലും ബോള്‍ട്ട് മല്‍സരത്തില്‍ തോല്‍ക്കുന്നത്. ഏറക്കാലത്തിന് ശേഷമാണ്.

സീസണില്‍ ബോള്‍ട്ടിന്റെ രണ്ടാം മത്സരമായിരുന്നു ഇത്. നേരിയ വ്യത്യാസത്തിലാണെങ്കിലും അഞ്ചുവര്‍ഷത്തിനിടെയുള്ള ആദ്യ തോല്‍വിയുടെ നിരാശയിലും സങ്കടത്തിലുമാണ് ബോള്‍ട്ട്.

തോല്‍വിയില്‍ നിന്നാണ് കൂടുതല്‍ പഠിക്കുകയെന്നും ശക്തമായി തിരിച്ചുവരുമെന്നും ബോള്‍ട്ട് പ്രതികരിച്ചു. ഈ വര്‍ഷം അഞ്ചാം തവണയാണ് ഗാറ്റ് ലിന്‍ 100 മീറ്ററില്‍ ഒന്നാമതെത്തുന്നത്.

Advertisement