എഡിറ്റര്‍
എഡിറ്റര്‍
ദേശീയ പതാകയ്ക്ക് പുത്തന്‍ വ്യാഖ്യാനം; ഗംഭീറിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയ
എഡിറ്റര്‍
Monday 17th April 2017 7:56am


ന്യൂദല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായെത്തി വിവാദത്തില്‍ അകപെട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. താഴ്‌വരയില്‍ സൈന്യത്തിനെതിരായ കല്ലേറുമായ് ബന്ധപ്പെട്ട് താരം നടത്തിയ ട്വീറ്റിനെ ചൊല്ലിയാണ് വിവാദങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Also read ‘പിണറായി ഇന്ത്യയിലെ നല്ല മുഖ്യമന്ത്രിമാരിലൊരാള്‍’; അദ്ദേഹം ആഗ്രഹിക്കുന്നത് നല്ലത് നടക്കണമെന്ന്: ബി. ജയമോഹന്‍ 


കാശ്മീരില്‍ സൈന്യവും പ്രാദേശിക ജനതയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായ് താരം രംഗത്തെത്തുന്നത്. പൊതു വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള ഗംഭീര്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്തയെ നയിക്കുന്ന തിരക്കിനിടയിലായിരുന്നു സൈനികര്‍ക്കെതിരായ കല്ലേറിനെതിരെ പ്രതികരിച്ചത്.

‘സൈനികര്‍ക്ക് നേരെയുള്ള ഓരോ അടിക്കും നൂറ് ജിഹാദികളുടെ ദീവനെടുക്കണം. ആസാദി വേണ്ടവര്‍ രാജ്യം വിടണം, കാശ്മീര്‍ തങ്ങളുടേതാണ്’ എന്നായിരുന്നു ഗംഭീറിന്റെ ആദ്യ ട്വീറ്റ്. താരത്തിന്റെ നിലപാടുകള്‍ക്ക് മുമ്പ് ലഭിച്ചത് പോലെ മികച്ച പ്രതികരണമായിരുന്നു ഈ ട്വീറ്റിനും കിട്ടിയത്.

എന്നാല്‍ ഇതിന് പിന്നാലെയാണ് ദേശീയ പതാകയെക്കുറിച്ചുള്ള താരത്തിന്റെ പുതിയ ട്വീറ്റ് പുറത്തെത്തിയത്. ദേശവിരുദ്ധരോട് ദേശീയപതാക എന്തിന്റെ പ്രതീകമാണെന്ന് പറഞ്ഞു കൊടുത്തുകൊണ്ടായിരുന്നു ഈ ട്വീറ്റ്. ‘കുങ്കുമം കോപാഗ്‌നിയെയും, വെള്ള ജിഹാദികളുടെ ശവം പൊതിയാനുള്ള തുണിയെയും, പച്ച തീവ്രവാദത്തോടുള്ള വെറുപ്പിനെയും സൂചിപ്പിക്കുന്നുവെന്നാണ്’ ഗംഭീര്‍ പറഞ്ഞത്. ട്വിറ്റിന് സോഷ്യല്‍മീഡിയയില്‍ സ്വീകാര്യത ഉണ്ടായെങ്കിലും അതിനേക്കാള്‍ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് ഇത് വഴി തെളിയിച്ചത്.

കുങ്കുമം ത്യാഗമനോഭാവത്തെയും, പച്ച ഹരിതാഭയെയും, വെള്ള സത്യത്തെയും സമാധാനത്തെയുമാണ് സൂചിപ്പിക്കുന്നത്. അല്ലാതെ വെറുപ്പിനെയും ആക്രമത്തെയും അല്ല എന്നാണ് താരത്തന്റെ ട്വീറ്റിന് മറുപടിയായ് സൈബര്‍ ലോകം പറയുന്നത്. ദേശീയ പതാകയെ ദുര്‍ വ്യാഖ്യാനം ചെയ്ത താരത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് സൈബര്‍ലോകം ആവശ്യപ്പെടുന്നത്.

നിരവധി ട്വീറ്റുകളാണ് താരത്തിനെതിരെ പ്രത്യക്ഷപ്പെടുന്നത്. ദേശീയ പതാകയുടെ അര്‍ത്ഥമിതാണോ എന്ന ചോദ്യമാണ് പലയാളുകളും ഉന്നയിക്കുന്നത്. കേസെടുക്കണമെന്ന ആവശ്യം നിരവധിപേര്‍ ഉന്നയിച്ച് കഴിഞ്ഞു.

Advertisement