tanker-lorry

[share]

[related] കോഴിക്കോട്: കോഴിക്കോട് വെസ്റ്റിഹില്ലില്‍ മറിഞ്ഞ ടാങ്കറിലെ ചോര്‍ച്ച അടച്ചു. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ചോര്‍ച്ച അടച്ചത്.

ടാങ്കര്‍ ലോറി ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ശശി മരിച്ചിരുന്നു.

വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസിനടുത്തുള്ള റോഡിലാണ് അപകടം നടന്നത്.

ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടായിരുന്നതിനാല്‍ സമീപവാസികളെ പോലീസ് ഒഴിപ്പിച്ചിരുന്നു.

വാതകച്ചോര്‍ച്ച തടയുന്നതിനായി ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.