എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞ് ഒരു മരണം; വാതകം ചോരുന്നു
എഡിറ്റര്‍
Saturday 29th March 2014 3:57pm

tanker-lorry

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഒരു മരണം. ടാങ്കര്‍ ലോറി ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ശശിയാണ് മരണപ്പെട്ടത്. വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസിനടുത്തുള്ള റോഡിലാണ് അപകടം നടന്നത്.

ടാങ്കറില്‍ നിന്ന് നേരിയ തോതില്‍ വാതകച്ചോര്‍ച്ച അനുഭവപ്പെടുന്നതിനാല്‍ സമീപവാസികളെ പോലീസ് ഒഴിപ്പിച്ചു വരികയാണ്. മൊബൈല്‍ ഫോണുകളും മറ്റു ഇലക്ട്രിക്ക് ഉപകരണങ്ങളും ഉപയാഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിവരികയാണ്.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വാതക ചോര്‍ച്ച തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ അധികൃതരോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement