എഡിറ്റര്‍
എഡിറ്റര്‍
അങ്കമാലിയില്‍ വാതകടാങ്കര്‍ ചോര്‍ന്നു: വന്‍ അപകടം ഒഴിവായി
എഡിറ്റര്‍
Monday 6th January 2014 3:58pm

tanker-lory

തൃശൂര്‍: അങ്കമാലി കരയാംപറമ്പില്‍ ദേശീയ പാതയില്‍ വാതക ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോര്‍ന്നു.

സംഭവം നടന്നയുടന്‍ തന്നെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചതു മൂലം വന്‍ അപകടം ഒഴിവായി.

പ്രദേശ വാസികളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശത്തുള്ള വീടുകളില്‍ നിന്നും ഫഌറ്റില്‍ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിച്ചു.

ഇപ്പോള്‍ അവസ്ഥ നിയന്ത്രണ വിധേയമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം നടന്നയുടന്‍ തന്നെ പ്രദേശത്തെ വൈദ്യുതി വിഛേദിയ്ക്കുകയും മൊബൈല്‍ ഉപയോഗം നിലപ്പിയ്ക്കുകയും ചെയ്തിരുന്നു.

വാതക ടാങ്കറിന്റെ സെന്‍ട്രല്‍ വാല്‍വ് ലീക്കായതാണ് അപകട കാരണ

തൃശൂര്‍ റൂട്ടിലുള്ള ഗതാഗതം നിലച്ചതിനാല്‍ ചുറ്റുമുള്ള സ്ഥലങ്ങളില്‍ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

എന്നാല്‍ അല്‍പ സമയത്തിനകം ഇത് പരിഹരിയ്ക്കാന്‍ കഴിയുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

അപകടാവസ്ഥ കടന്നുവെങ്കിലും പ്രദേശത്ത് ഇനിയും മണിക്കൂറുകളോളം കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Advertisement