എഡിറ്റര്‍
എഡിറ്റര്‍
പാചകവാതക വില കുറച്ചു: ഡീസല്‍ വില കൂട്ടി
എഡിറ്റര്‍
Friday 31st January 2014 9:45pm

gas-cylinder

ന്യൂദല്‍ഹി: പാചകവാതകത്തിന്റെ വില കുറച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 107 രൂപയാണ് കുറച്ചിരിക്കുന്നത്.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പിലാണ് ഗ്യാസ് വില കുറച്ചതായി അറിയിപ്പു വന്നത്.

അതേ സമയം ഡീസലിന് ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വില വര്‍ദ്ധന നിലവില്‍ വരും.

ഡീസല്‍ വില വര്‍ദ്ധനവില്‍ ബസ് ഒപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി പ്രതിഷേധമറിയിച്ചു.

വില വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഇവര്‍ അറിയിച്ചു.

ഏറെ നാളായി ഗ്യാസിന് ഒറ്റയടിക്ക് 200ലധികം രൂപ വര്‍ദ്ധിപ്പിച്ച സംഭവവും സബ്‌സിഡി സിലിണ്ടറിനായി ആധാറുമായി ലിങ്ക് ചെയ്യുന്ന വ്യവസ്ഥയും ആശങ്കകളും അഭിപ്രായ വ്യത്യാസങ്ങളും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗ്യാസ് വില കുറച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുടെ എണ്ണം 12 ആക്കി ഉയര്‍ത്തിയിരുന്നു. നിലവില്‍ ഒമ്പത് സിലിണ്ടറുകളായിരുന്നു ലഭിച്ചിരുന്നത്.

പാചക വാതക കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന്റെ സമയപരിധി നീട്ടുകയും ചെയ്തിരുന്നു.

Advertisement