എഡിറ്റര്‍
എഡിറ്റര്‍
പാചകവാതക വില വര്‍ദ്ധന പിന്‍വലിക്കണം: വി.എം സുധീരന്‍
എഡിറ്റര്‍
Thursday 9th January 2014 6:58pm

v.m.-sudheeran

തിരുവനന്തപുരം: പാചകവാതക സബ്‌സിഡിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന രീതി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

തീരുമാനം പുന:പരിശോധിച്ച് തിരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

പാചകവാതകത്തിന്റെ വിലവര്‍ദ്ധന പിന്‍വലിയ്ക്കണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

നേരത്തേ ഇന്ധനവില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് തെറ്റായ നടപടിയായിരുന്നുവെന്ന് പറഞ്ഞ് സുധീരന്‍ രംഗത്തു വന്നിരുന്നു.

വില എണ്ണക്കമ്പനികള്‍ക്ക് നിര്‍ണ്ണയിയ്ക്കാമെന്ന തീരുമാനം റദ്ദാക്കി വിലനിര്‍ണയാവകാശം കേന്ദ്രസര്‍ക്കാര്‍ തിരികെ ഏറ്റെടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എണ്ണക്കമ്പനികള്‍ പറയുന്ന ലാഭനഷ്ടക്കണക്കുകള്‍ വിശ്വാസയോഗ്യമല്ല. ഇതിനെക്കുറിച്ച് സിഎജി ഓഡിറ്റിങ് നടത്തണം.

എണ്ണക്കമ്പനികളുടെ താല്‍പര്യത്തേക്കാള്‍ ജനങ്ങളുടെ താല്‍പര്യത്തെയാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. പാചകവാതക വില വര്‍ദ്ധന പുനപ്പരിശോധിക്കണം. എന്നീ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ദല്‍ഹിയിലെ കോണ്‍ഗ്രസ് ഭരണത്തിന് വിനയായത് അമിതമായ വൈദ്യുതി ചാര്‍ജുകളുമാണെന്നും ദല്‍ഹിയിലെ സ്വകാര്യ വൈദ്യുതിവിതരണ കമ്പനികളുടെ വരവുചെലവു കണക്കുകള്‍ പരിശോധിക്കാനുള്ള കെജ്‌രിവാളിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.

Advertisement