മുംബൈ: നവി മുംബൈയിലെ ഒരു കമ്പിനിയില്‍ ഉണ്ടായ വാതകചോര്‍ച്ചയെ തുടര്‍ന്ന് മുപ്പതുപേരെ ആശുപത്രിയിലാക്കി. അമോണിയയാണ് മുംബൈയിലെ ആര്‍ നായിക് കമ്പനിയില്‍ നിന്ന് ചോര്‍ന്നത്.

കമ്പനിയുടെ അകത്ത് ജോലിചെയ്തുകൊണ്ടിരിക്കെ തൊഴിലാളികള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. തൊഴിലാളികളും ഗ്രാമവാസികളും ഉള്‍പ്പെടെ മുപ്പതോളം പേരെയാണ് അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലാക്കിയത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എ ഷിന്റെ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഫാക്ടറിയില്‍ നിന്നും പരിസരത്തുനിന്നും ആളുകളെ ഒഴിവാക്കി.