ന്യൂദല്‍ഹി: സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി.

Ads By Google

പ്രധാനമന്ത്രിയും ധനമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് അദ്ദേഹം ലോക്സഭയില്‍ അറിയിച്ചു. പാചക വാതക സിലിണ്ടറുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് തൃണമുല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രിയും ധനമന്ത്രിയുമാണ്. ഇവരുടെ തീരുമാനം വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ ധാരണ ആവുകയുള്ളൂ എന്നാണ് അറിയുന്നത്.