എഡിറ്റര്‍
എഡിറ്റര്‍
ആഭരണ നിര്‍മ്മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം
എഡിറ്റര്‍
Monday 17th March 2014 3:54pm

fire

തൃശൂര്‍: തൃശൂരില്‍ സ്വര്‍ണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ആഭരണനിര്‍മ്മാണശാലയിലെ ജീവനക്കാരനായിരുന്ന നെന്മാറ സ്വദേശി സജ്ഞുവാണ് (28) മരിച്ചത്.

അപകടത്തില്‍ പതിനാറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തൃശൂരിലെ പുതുക്കാട് മുളങ്ങിലില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. പരിക്കേറ്റ മറ്റുള്ളവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകട സമയത്ത് 25 പേരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപമുണ്ടായിരുന്ന തെര്‍മോകോളിലേക്ക് തീ പടരുകയായിരുന്നു.

പരിക്കേറ്റവരില്‍ മലയാളികളും അന്യ സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ട്.

Advertisement