പാക്കിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
World
പാക്കിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 12:34 pm

[]ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ക്കൂള്‍ ബസ്സില്‍ പോവുകയായിരുന്ന 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച സ്‌ക്കുളിലേക്ക് തിരിക്കവെയാണ് ബസ്സില്‍ പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ്സില്‍ തീപടരുകയായിരുന്നു.[]

കിഴക്കന്‍ പാക്കിസ്ഥാ നിലെ ഗുജ്‌റത്ത് നഗരത്തിനടുത്ത  പ്രദേശത്താണ് സംഭവം നടന്നത്. ഇസ്ലാമാബാദില്‍ നിന്നും 200 കിലോമീറ്റര്‍ കിഴക്കാണ് ഗുജ്‌റത്ത്.
സഫോടനത്തില്‍ നിരവധി കൂട്ടികള്‍ക്ക് പരിക്കേറ്റതായി പാക്കിസ്ഥാന്‍ പോലീസ് ഉദ്ദ്യാഗസ്ഥന്‍ മുഹമ്മദ് റഷീദ് അറിയിച്ചു. സംഭവത്തില്‍ അങ്ങയറ്റം നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം, സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും അറിയിച്ചു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നും, പോലീസിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും ആരോപണമുണ്ട്. നേരത്തെ പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളിയാഴ്ച്ച ഉണ്ടായ തീവ്രവാദ ആക്രമണങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.