ന്യൂദല്‍ഹി: സബ്‌സിഡി പാചകവാതകത്തിന് മൂന്ന് മാസം കൊണ്ട് 120 രൂപ വരെ കൂട്ടാന്‍ നിര്‍ദേശം. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള മൂന്നു മാസംകൊണ്ട് 120 രൂപ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം വന്നിരിക്കുന്നത്.

Ads By Google

സബ്‌സിഡി സിലിണ്ടറുകള്‍ ഇപ്പോള്‍ ഐഒസി, ബിപിസിഎല്‍, എച്ച് പിസിഎല്‍ എന്നീ കമ്പനികളാണു സബ്‌സിഡി സിലിണ്ടറുകളുടെ വിതരണം നിര്‍വഹിക്കുന്നത്.

എല്ലാ മാസത്തെയും വര്‍ധനയ്ക്കു കാത്തിരിക്കാതെ സബ് സിഡി സിലിണ്ടറിന് 65 രൂപ അടിയന്തരമായി കൂട്ടുന്നതും ബാക്കി 55 രൂപ 2013 മാര്‍ച്ചു വരെയുള്ള കാലാവധിക്കുള്ളില്‍ കൂട്ടുന്ന തു പരിഗണിക്കണമെന്ന നിര്‍ദേശവും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ഡീസല്‍ ലിറ്ററിന് ഒന്നര രൂപ വീതം ഓരോ മാസവും കൂട്ടി മൂന്നു മാസത്തിനുള്ളില്‍ നാലര രൂപ വര്‍ധിപ്പി ക്കാനും നിര്‍ദേശമുണ്ട്.  9.50 രൂപ നഷ്ടത്തിലാണ് ഡീസല്‍ വില്ക്കുന്നതെന്നും ഉടനെ 4.50 രൂപ കൂട്ടി നല്കണമെന്നുമാണ് എണ്ണക്കമ്പനികളുടെ ആവശ്യം.

മണ്ണെണ്ണയ്ക്ക് മാസം 35 പൈസ വീതമോ മൂന്ന് മാസത്തിലൊരിക്കല്‍ ഒരു രൂപ വീതമോ 2015 വരെ കൂട്ടാനുള്ള നിര്‍ദേശവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടുണ്ട്.