എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ പാചക വാതക ടാങ്കിന് തീപ്പിടിച്ചു
എഡിറ്റര്‍
Tuesday 14th January 2014 7:16am

gas-cylinder

കണ്ണൂര്‍: കല്ലാശ്ശേരിയില്‍ വച്ച് പാചകവാതക ലോറി മറിഞ്ഞ് തീപിടുത്തം. ഐ.ഒ.സിയുടെ പാചക വാതക ടാങ്കറിനാണ് തീ പിടിച്ചത്. സ്ഥലത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

മംഗലാപുരത്തേക്കു നിന്ന് കോഴികോട് ഭാഗത്തേക്ക് പോവുകുയായിരുന്ന ടാങ്കര്‍ ലോറിയാണ മറിഞ്ഞത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

തെറ്റായ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വണ്ടി മറിഞ്ഞതെന്ന് ഡ്രൈവര്‍ ഹൃദയരാജ് പറഞ്ഞു.

അപകടത്തില്‍പെട്ട ടാങ്കറിലെ ഡ്രൈവറും ക്ലീനറും തന്നെയാണ് പ്രദേശത്തെ വീടുകളിലെത്തി ആളുകളെ വിവരമറിയിച്ചത്. ഹൃദയരാജ്, സെബാസ്റ്റിയന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഗ്‌നിശമനസേന തീയണക്കാന്‍ ശ്രമിക്കുന്നുണ്ട്. ദേശീയപാതയിലൂടെയുള്ള ഗതാഗതം തിരിച്ചുവിട്ടു. പോലീസെത്തി ജനങ്ങളെ സമീപ്രദേശത്തു നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

ടാങ്കര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

ടാങ്കറിന്റെ സേഫ്റ്റി വാല്‍വ് അടക്കാനോ പാചകവാതകം മറ്റൊരു ടാങ്കിലേക്ക് നിറക്കാനോ സാധിക്കില്ലെന്ന് വിദഗ്ധ സംഘം അറിയിച്ചത് കൂടുതല്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ ടാങ്കര്‍ വെള്ളമൊഴിച്ച് തണുപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. കത്തിക്കൊണ്ടിരിക്കുന്ന ടാങ്കര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Advertisement