തിരുവനന്തപുരം: ഒരുവീട്ടില്‍ രണ്ട് അടുക്കള ഉണ്ടെങ്കില്‍ രണ്ട് ഗ്യാസ് കണക്ഷന്‍ നല്‍കുന്ന കാര്യം എണ്ണക്കമ്പനികള്‍ പരിഗണിക്കുന്നതായി സൂചന.

Ads By Google

Subscribe Us:

ഒരു വീട്ടില്‍ രണ്ട് അടുക്കളയോ ഭക്ഷണം പാകം ചെയ്യുന്നത് വ്യത്യസ്തമോ ആണെങ്കില്‍ രണ്ട് ഗ്യാസ് കണക്ഷന്‍ നല്‍കാനാണ് എണ്ണക്കമ്പനികളുടെ നീക്കം.

വ്യത്യസ്ത പേരിലായിരിക്കും കണക്ഷന്‍ ലഭിക്കുക. ഒരേ കമ്പനിയുടെ അല്ലെങ്കില്‍ വ്യത്യസ്ത കമ്പനികളുടേയോ കണക്ഷനുകള്‍ ഇപ്രകാരം ഉപഭോക്താവിന് സ്വന്തമാക്കാന്‍ കഴിയും.

എന്നാല്‍ ഒരേ മേല്‍ക്കൂരയില്‍ രണ്ട് അടുക്കളയുണ്ടെന്ന കാര്യം എണ്ണക്കമ്പനികളുടെ പ്രതിനിധികളെയോ വിതരണക്കാരെയോ ബോധ്യപ്പെടുത്തണം.

വ്യത്യസ്ത പേരിലായിരിക്കും കണക്ഷന്‍ ലഭിക്കുക. ഒരേ കമ്പനിയുടെ അല്ലെങ്കില്‍ വ്യത്യസ്ത കമ്പനികളുടേയോ കണക്ഷനുകള്‍ ഇപ്രകാരം ഉപഭോക്താവിന് സ്വന്തമാക്കാന്‍ കഴിയും.

എന്നാല്‍ ഒരേ വീട്ടു നമ്പറില്‍ വ്യത്യസ്ത കണക്ഷനുകള്‍ നല്‍കുന്നത് നിയമപരമല്ലെന്ന് നിലപാടിലാണ് സര്‍ക്കാര്‍.