കേപ്ടൗണ്‍: ടീം ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച് വിടവാങ്ങിയ ഗാരി കേര്‍സ്റ്റന്‍ ദക്ഷിണാഫ്രിക്കയുടെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനേയുണ്ടാകുമെന്ന് സാറ്റര്‍ഡേ സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗാരി കേര്‍സ്റ്റന്റെ ബുദ്ധിയായിരുന്നു. താരങ്ങളുടെ കഴിവുകള്‍ കണ്ടറിഞ്ഞ് കേര്‍സ്റ്റന്‍ തയ്യാറാക്കിയ പ്ലാനുകള്‍ കൃത്യമായി നടപ്പാക്കിയതാണ് ടീം ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ തുണയായയത്.

ടെസ്റ്റില്‍ ഇന്ത്യ ഒന്നാംറാങ്കിലെത്തിയതും കേര്‍സ്റ്റന്റെ കാലത്തായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് കോച്ച് അലന്‍ ഡൊണാള്‍ഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗാരി അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.