Categories

വെളുത്തുള്ളിയും ഒരു നാടന്‍ മരുന്ന്

garlic

നമുക്കേവര്‍ക്കും വീട്ടില്‍ തന്നെ ലഭ്യമാകുന്ന ഒരു ഉല്‍പ്പന്നമാണ് വെളുത്തുള്ളി. പനി, കഫക്കെട്ട്, ചുമ എന്നിവക്ക് ഒരു ഉത്തമ ഔഷധവുമാണ് വെളുത്തുള്ളി എന്നറിയുന്നവര്‍ വളരെ വിരളമാകും. വെളുത്തുള്ളി ഒന്നിലേറെ അസുഖങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ്.

വെളുത്തുള്ളിയുടെ പ്രധാന ഗുണങ്ങളും അവ ഏതൊക്കെ രോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നാണെന്നുമാണ് ഇവിടെ പറയുന്നത്. സാധാരണയായി കണ്ടുവരുന്ന ചില രോഗങ്ങള്‍ക്ക് പച്ച വെളുത്തുള്ളി കഴിക്കുന്നത് അഭികാമ്യമാണ്.

താഴെ പറയുന്നവയാണ് വെളുത്തുള്ളിയുടെ പ്രധാന ഗുണങ്ങളും അവ അകറ്റുന്ന രോഗങ്ങളും.

-പ്രാതലിന് ശേഷം വെളുത്തുള്ളിയുടെ ഒരു അല്ലി കഴിക്കുന്നത് വളരെ നല്ലതാണ്. മഞ്ഞുകാലത്ത് വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് പഠനം.

– ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യും.

-കടുകെണ്ണ ചൂടാക്കി അതിലേക്ക് കുറച്ച് വെളുത്തുള്ളിയുടെ അല്ലികള്‍ ഇട്ട് തിളപ്പിച്ച എണ്ണ നെഞ്ചിലും കാല്‍പ്പാദത്തിനടിയിലും പുരട്ടുന്നത് കഫം, പനി മുതലായവ മാറുവാന്‍ നല്ലതാണ്.

-കിടക്കുന്നതിന് മുമ്പ് ഓറഞ്ച് ജ്യൂസിനൊപ്പംവെളുത്തുള്ളി കഴിക്കുന്നത് ശരീര വേദന പമ്പ കടത്തും.

-വെളുത്തുള്ളി സൂപ്പാക്കാക്കി കഴിക്കുന്നത് തൊണ്ടവേദനയകറ്റാന്‍ ഉത്തമമാണ്. ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളം തിളപ്പിച്ചതിന് ശേഷം അതിലേക്ക് ചതച്ച വെളുത്തുള്ളി അല്ലികള്‍ ഇടുക.

തുടര്‍ന്ന് പതിനഞ്ച് മിനുട്ടോളം അത് വേവിക്കുക. നന്നായി ഇളക്കിയതിന് ശേഷം അത് കുടിക്കാം. ഈ ലായനി പകരുന്ന ചൂട് തൊണ്ട വേദനയകറ്റുകയും വെളുത്തുള്ളിയിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അണുബാധയകറ്റുകയും ചെയ്യും.

വെളുത്തുള്ളി ചൂടാക്കുംതോറും അതിന്റെ ഗുണമേന്‍മയും നഷ്ടമാകുമെന്ന് കാര്യം മറക്കേണ്ട.

Tagged with: