എഡിറ്റര്‍
എഡിറ്റര്‍
മൂന്നുകോടി രൂപ നികുതി ചുമത്തി; ഗാംഗുലി കോടതിയില്‍
എഡിറ്റര്‍
Monday 4th February 2013 9:58am

കൊല്‍ക്കത്ത: മൂന്ന് കോടി രൂപ സേവന നികുതി ഈടാക്കാനുള്ള നിര്‍ദേശത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി കോടതിയെ സമീപിച്ചു.

Ads By Google

ഇന്ത്യന്‍ ടീമിലും ഐ.പി.എലിലും കളിച്ചതിനുള്ള പ്രതിഫലത്തുകയില്‍ നിന്നു സേവനനികുതി ഈടാക്കാനുള്ള കോടതി നിര്‍ദേശത്തിനെതിരെയാണ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്.

മൂന്നുകോടിയിലധികം രൂപ സേവനനികുതി ഇനത്തില്‍ ഗാംഗുലിയില്‍ നിന്ന് ഈടാക്കാനായിരുന്നു ബന്ധപ്പെട്ട വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇത്തരമൊരു തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

2006 ഏപ്രില്‍ മുതല്‍ 2010 വരെയുള്ള കാലത്തെ സേവനനികുതിയും തുക അടയ്ക്കാത്തതിനെത്തുടര്‍ന്നുള്ള പിഴയും കൂട്ടിയാണ് മൂന്നുകോടിയിലധികം രൂപ ഗാംഗുലിക്ക് ചുമത്തിയത്.

1.51 കോടി രൂപയായിരുന്നു സേവനനികുതിയായി ഗാംഗുലി അടയ്‌ക്കേണ്ടിയിരുന്നത്. ബാക്കി 1.51 കോടി രൂപ പിഴ ഇനത്തിലാണ് ഈടാക്കിയത്. എന്നാല്‍ ഇത്രയും തുക പിഴ ഈടാക്കുന്നത് ശരിയല്ലെന്നാണ് ഗാംഗുലിയുടെ വാദം. കേസ് കോടതി നാളെ പരിഗണിക്കും.

Advertisement