കൊല്‍ക്കത്ത: ബി.സി.സി.ഐയിലെ ഉന്നതരകുടെ പിന്തുണ ലഭിക്കാത്തത് മൂലമാണ് തനിക്ക് പരീശക പദവി കിട്ടാതിരുന്നതെന്ന വിരേന്ദര്‍ സെവാഗിന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി സൗരവ്വ് ഗാംഗുലി. സെവാഗ് പറയുന്നത് മണ്ടത്തരമാണെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ഗാംഗുലിയും സച്ചിനും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതിയാണ് പരിശീലക സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിച്ചത്. സെവാഗിന്റെ പ്രസ്താവന വലിയ വിവാദമായതിന് പിന്നാലെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.


Also Read:  നമിച്ച് അണ്ണാ നമിച്ച് നിങ്ങള് ഏപ്പോഴും കൂള്‍ തന്നെ; എയര്‍പ്പോര്‍ട്ടില്‍ കിടക്കുന്ന ധോണിയുടെയും കൂട്ടരുടെയും ഫോട്ടോ വൈറലാകുന്നു


സെവാഗ് പറയുന്നത് മണ്ടത്തരമാണെന്നു പറഞ്ഞ ഗാംഗുലി കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും വ്യക്തമാക്കി. സെവാഗ് അടക്കം നിരവധി പേര്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് രവിശാസ്ത്രിയെ കമ്മറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു.