കൊല്‍ക്കത്ത: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് അക്തറിന്റെ വേഗതയേറിയ പന്തുകളെ പേടിയായിരുന്നു എന്നകാര്യം ശരിയായിരുന്നു എന്ന ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍ വെറും തമാശയാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അഫ്രീദിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇത്തരം വാദങ്ങള്‍ക്ക് യാതൊരു കഴമ്പുമില്ലെന്നും ഗാംഗുലി പറഞ്ഞു.

തന്റെ പന്തുകളെ നേരിടാന്‍ സച്ചിന് ഭയമായിരുന്നു എന്ന് അക്തര്‍ തന്റെ അത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെ പിന്തുണച്ചായിരുന്നു അഫ്രീദിയുടെ വെളിപ്പെടുത്തല്‍.അക്തറിനെ നേരിടുമ്പോള്‍ സച്ചിന്റെ കാലുകള്‍ വിറയ്ക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് അഫ്രീദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി.

Subscribe Us:

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്നും സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ ഒഴിവാക്കിയതില്‍ ഒരു അത്ഭുതവുമില്ല. ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഹര്‍ഭജന്‍ മടങ്ങിയെത്തുമെന്നും ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു. ഐപിഎല്ലിലെ അടുത്ത സീസണില്‍ താന്‍ പൂനെ വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍ ആകുമെന്ന് വാര്‍ത്തയും ഗാംഗുലി നിരസിച്ചു.