കട്ടക്ക്: പൂനെ വാരിയേര്‍സിന്റെ ക്യാപ്റ്റനായ സൗരവ് ഗാംഗുലിക്ക് ടീമിന്റെ ഓവര്‍ നിരക്ക് കുറഞ്ഞതിനാല്‍ ഐ.പി.എല്‍ പിഴ ചുമത്തി. ഐ.പി.എലിന്റെ അഞ്ചാം സീസണില്‍ ചൊവ്വാഴ്ച്ച ഡെക്കാന്‍ ചാര്‍ജസുമായി കട്ടക്കില്‍ നടന്ന മത്സരത്തിലാണ് ഗാംഗുലിക്ക് പിഴ ചുമത്തിയത്. പൂനെ വാരിയേര്‍സ് സമയബന്ധിതമായി ഓവര്‍ തീര്‍ക്കാത്തതിനാലാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ടീമിനെ കൃത്യമായ് നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് ക്യാപ്റ്റനായ ഗാംഗുലിയോട് പിഴ  ഈടാക്കുന്നത്. ഗാംഗുലിക്ക് ഇതാദ്യമായാണ് ഈ സീസണില്‍ പിഴ ലഭിക്കുന്നത്. 20000 യു.എസ്. ഡോളറാണ് പിഴ.

 

 

 

 

 

Malayalam News

Kerala News in English