ന്യൂദല്‍ഹി: പാക്കിസ്ഥാനായിരിക്കും ഈ ലോകകപ്പിലെ കറുത്തകുതിരകളെന്ന് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. എന്നാല്‍ മല്‍സരങ്ങള്‍ കടുത്തതായിരിക്കുമെന്നും ഒരുടീമിനും ഉറച്ചപ്രതീക്ഷയില്ലെന്നും ദാദ വ്യക്തമാക്കി.

ലോകകപ്പിനെത്തുന്ന എല്ലാ ടീമുകളും ശക്തരാണ്. ഫേവറിറ്റ് ടീം എന്നൊന്നില്ല. എങ്കിലും പാക്കിസ്ഥാന്‍ ടീം ഏതുവമ്പന്‍മാരെയും അട്ടിമറിക്കാന്‍ പ്രബലരാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഫൈനലാണ് പ്രതീക്ഷിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.