ധാക്ക: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നു. ഇക്കാര്യം ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗാംഗുലിയെ ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

ബംഗ്ലാദേശില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന താരമാണ് ഗാംഗുലിയെന്നും സൗരവിന്റെ സേവനം ബംഗ്ലാദേശിന് ആവശ്യമാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹമ്മദ് ജലാല്‍ യൂനസ് വ്യക്തമാക്കി. ബംഗ്ലാദേശ് ബാറ്റ്മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സൗരവിന്റെ ഉപദേശങ്ങള്‍ സഹായിക്കുമെന്ന് യൂനസ് വ്യക്തമാക്കി.

Subscribe Us:

നേരത്തെയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഗാംഗുലിയെ പരിശീലനകനാക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഗാംഗുലി പിന്‍മാറുകയായിരുന്നു.