കൊല്‍ക്കത്ത: മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലിയും മുന്‍ കോച്ച് ഗ്രെഗ് ചാപ്പലും തമ്മിലുള്ള കുറ്റപ്പെടുത്തലുകളും വാഗ്വാദങ്ങളും തീരുന്നില്ല. പരിശീലകനെന്ന നിലയില്‍ ചാപ്പലിന്റേത് പിഴച്ച തീരുമാനങ്ങളായിരുന്നെന്നും അവയൊന്നും ടീമിന് ഗുണം ചെയ്തിരുന്നില്ലെന്നുമാണ് ഗാംഗുലിയുടെ പുതിയ പ്രസ്താവന. ഉള്‍ക്കാഴ്ചയില്ലാത്ത ആളായിരുന്നു ചാപ്പല്‍ എന്നു പറഞ്ഞ ഗാംഗുലി ഇത്തവണ രാഹുല്‍ ദ്രാവിഡിനെതിരെയും ചാപ്പലിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ അന്നത്തെ കോച്ച് ഗ്രേഗ് ചാപ്പലിന്റെ തലതിരിഞ്ഞ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള തന്റേടം ദ്രാവിഡ് കാട്ടിയില്ലെന്നാണ് ഗാഗുലി പറഞ്ഞിരിക്കുന്നത്. സച്ചിന്‍, വി.വി.എസ് ലക്ഷ്മണ്‍, സഹീര്‍ ഖാന്‍ എന്നിവര്‍ക്കെല്ലാം എതിരിലായിരുന്നു ചാപ്പലിന്റെ നീക്കങ്ങളെന്നും ഗാഗുലി പറയുന്നു. അധികാര മാറ്റത്തിന്റെ സമയത്തായതു കൊണ്ട് ബി.സി.സി.ഐ ഇതില്‍ കാര്യമായ ഒന്നും ചെയ്തില്ലെന്നും ഗാംഗുലി വ്യക്തമാക്കുന്നു.

Subscribe Us:

മുമ്പ് ഗ്രെഗ് ചാപ്പലിന്റെ ആത്മകഥയില്‍ ഗാംഗുലിയെക്കുറിച്ച് വിവാദപരമായ അഭിപ്രായങ്ങള്‍ വന്നത് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഗാംഗുലിയുടെ അത്ര ടെന്‍ഷനടിക്കുന്നയാള്‍ ഇല്ലെന്നാണ് ഗ്രെഗ് ചാപ്പല്‍ ആത്മകഥയില്‍ എഴുതിയിരുന്നത്.

ആത്മകഥയില്‍ ഗാംഗുലിക്കെതിരെ ചാപ്പലിന്റെ ഒളിയമ്പ്

Malayalam News
Kerala News in English