എഡിറ്റര്‍
എഡിറ്റര്‍
കോഹ്‌ലിയും ഒരു മനുഷ്യനാണ്, ഇന്നലെങ്കില്‍ നാളെ തോല്‍ക്കേണ്ടി വരും : സൗരവ്വ് ഗാംഗുലി
എഡിറ്റര്‍
Tuesday 28th February 2017 11:50pm

മുംബൈ: മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സംപൂജ്യനായി വിരാട് കോഹ് ലി മടങ്ങിയപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു പൂനെ ടെസ്റ്റില്‍ ഇന്ത്യയുടെ വിധി. ഇന്ത്യയെ 333 ന് തോല്‍പ്പിച്ച് പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്നിലെത്തുകയായിരുന്നു.

ഇന്ത്യയില്‍ ഒരു ടെസ്റ്റില്‍ കോഹ് ലി ഡക്കാകുന്നത് ആദ്യമായിട്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വെറും അഞ്ചാമത്തെ വട്ടവും. രണ്ടാം ഇന്നിംഗ്‌സിലും നായകന് തിളങ്ങാന്‍ സാധിച്ചില്ല. വെറും 13 റണ്‍സായിരുന്നു സമ്പാദ്യം. ഇത്രയും കുറവ് റണ്‍സ് ഹോം മത്സരത്തില്‍ വിരാട് നേടുന്നത് ഇതാദ്യമാണ്.

വിരാടിന്റെ പ്രകടനത്തെ വിലയിരുത്തുകയാണ് മുന്‍ നായകനും ഇതിഹാസ താരവുമായി സൗരവ്വ് ഗാംഗുലി. ‘ കോഹ് ലി മനുഷ്യനാണ്. ഒരിക്കല്‍ അദ്ദേഹത്തിന് പരാജയപ്പെടേണ്ടി വരും. പൂനെയില്‍ രണ്ട് വട്ടവും അദ്ദേഹം പരാജയപ്പെട്ടു. ഓഫ് സ്റ്റമ്പിന് പുറത്ത് കളിച്ച മോശം ഷോട്ടാണ് അദ്ദേഹത്തെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്താക്കിയത്’ ഗാ്ംഗുലി പറയുന്നു.

എന്നാല്‍ വിരാടിന് ഉടനെ തന്നെ ഫോമിലേക്ക് തിരികെ വരാന്‍ കഴിയുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ദാദ പറയുന്നു. അസാമാന്യ പ്രതിഭയാണ് അദ്ദേഹമെന്നും അതിനാല്‍ വളരെ പെട്ടെന്നുതന്നെ അദ്ദേഹത്തിന് തിരികെ വരാന്‍ സാധിക്കുമെന്നുമാണ് ഗാംഗുലിയുടെ വിശ്വാസം.


Also Read: നിങ്ങള്‍ പറയുന്നത് പോലയല്ല കാര്യങ്ങള്‍ ; വിവാദ ട്വീറ്റിന് വിശദീകരണവുമായി സെവാഗ് 


2014-15 സീസണില്‍ ഓസീസ് പര്യടനത്തില്‍ തുടരെ തുടരെ നേടിയ നാല് സെഞ്ച്വറിയും 106.5 ന്റെ അസാധാരണ ശരാശരിയില്‍ നേടിയ 639 റണ്‍സും തന്നെ ധാരാളാണ് വിരാടിന്റെ മികവ് മനസ്സിലാക്കാന്‍ എന്നും ദാദ പറയുന്നു. തന്റെ രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു വിരാട് ഈ അപൂര്‍വ്വ പ്രകടനം കാഴ്ച്ച വെച്ചതെന്നും ഗാംഗുലി ഓര്‍മ്മിപ്പിക്കുന്നു.

Advertisement