എഡിറ്റര്‍
എഡിറ്റര്‍
ഗാങ്‌സ് ഓഫ് വസേയ്പൂര്‍ 2 വിന് മികച്ച പ്രതികരണം: ആദ്യദിനം നേടിയത് 3 കോടി
എഡിറ്റര്‍
Friday 10th August 2012 11:56am

ന്യൂദല്‍ഹി: അനുരാഗ് കശ്യപിന്റെ ഗാങ്‌സ് ഓഫ് വസേയ്പൂര്‍ 2 മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. വിമര്‍ശകരെല്ലാം ഈ ചിത്രത്തെ മുക്തകണ്ഠം പ്രശംസിക്കുകയാണ്. പുറത്തുവന്ന റിവ്യൂകളെല്ലാം പോസിറ്റീവാണ്. ആദ്യഭാഗത്തെക്കാള്‍ മികച്ചതായി രണ്ടാം ഭാഗമെന്നും അഭിപ്രായമുയരുന്നുണ്ട്.

Ads By Google

ചിത്രത്തിന് ലഭിച്ചിരിക്കുന്ന വന്‍ വരവേല്‍പ്പ് കളക്ഷനിലും പ്രതിഫലിച്ചിട്ടുണ്ട്. ആദ്യദിനം ചിത്രം നേടിയത് മൂന്ന് കോടിയാണ്.

കാന്‍ ഫിലിം ഫെസ്റ്റിവെല്‍, ഓസിയന്‍ സിനിഫാന്‍ എന്നിവിടങ്ങളില്‍ നേരത്തെ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അവിടങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായമാണ് നേടിയത്.

മൂന്ന് കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുതയുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യഭാഗത്ത് മനോജ് ബജ്‌പേയ് അവതരിപ്പിച്ച സര്‍ദാന്‍ ഖാന്‍ എന്ന ഗാങ് നേതാവിന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ നസറുദ്ദീന്‍ സിദ്ദിഖിയാണ് അവതരിപ്പിക്കുന്നത്.

സംവിധായകന്‍ തിഗ്മാന്‍ഷു ദുലിയയും ചിത്രത്തിന്റെ രണ്ടുഭാഗങ്ങളില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ആഗസ്റ്റ് 8നാണ് ഗാങ്‌സ് ഓഫ് വസേയ്പൂര്‍ 2 പുറത്തിറങ്ങിയത്. ജൂണ്‍ 22നാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയ്യേറ്ററുകളിലെത്തിയത്. അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗം ജൂലൈ അവസാനം പുറത്തിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ആഗസ്റ്റ് 8ലേക്ക്  നീട്ടുകയായിരുന്നു.

Advertisement