എഡിറ്റര്‍
എഡിറ്റര്‍
‘ജീവിക്കാന്‍ ഒരുവഴിയുമില്ല, ആത്മഹത്യ ചെയ്യാന്‍ വീടുവിട്ടിറങ്ങിയതാണീയമ്മ’; രണ്ട് മാസം മുമ്പ് തനിക്ക് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ‘കളഞ്ഞു കിട്ടിയ’ അമ്മയ്ക്കു വേണ്ടി ഗംഗന്‍ അപേക്ഷിക്കുന്നു
എഡിറ്റര്‍
Tuesday 23rd May 2017 9:54am

കാഞ്ഞങ്ങാട്: റയില്‍വേ സ്‌റ്റേഷനില്‍ നിന്നും തനിക്കു കിട്ടിയ അമ്മയെ കുറിച്ചുള്ള സാമൂഹിക പ്രവര്‍ത്തകനായ ഗംഗന്‍ കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാഞ്ഞങ്ങാട് സ്വദേശിയായ ഗംഗന് രണ്ടുമാസം മുന്‍പാണ് രമണിയമ്മയെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടു കിട്ടുന്നത്. ചെറുപ്പക്കാലം മുതല്‍ കോണ്‍ഗ്രസ്സിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന രമണിയമ്മ രണ്ട് മാസത്തോളമായി ഗംഗന്റെ വീട്ടിലാണ് താമസം.


Also Read: ‘രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല’; ബി.ജെ.പിയെ വിമര്‍ശിച്ചതിന് ജെ.എന്‍.യു നേതാവ് ഷെഹ്‌ല റാഷിദിനെ അപമാനിച്ച് ബോളിവുഡ് ഗായകന്‍ അഭിജീത്ത്


ഗംഗന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ഇത് രമണിയമ്മ. 78 വയസ്സ്. അടുത്ത ബന്ധുക്കളൊക്കെയുണ്ട്. പക്ഷേ, ആരും തിരിഞ്ഞുനോക്കുന്നില്ല. കണ്ണൂര്‍ ചിറക്കല്‍ കുന്നാവ് സ്‌കൂളിനടുത്താണ് താമസം. കുടുംബാംഗങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഒരു ഇടിഞ്ഞുവീഴാറായ വീട്ടിലാണ് തനിച്ചുതാമസിച്ചിരുന്നത്. ജീവിക്കാന്‍ ഒരുവഴിയുമില്ല. എവിടെയെങ്കിലും പോയി ആത്മഹത്യ ചെയ്യാന്‍ വീടുവിട്ടിറങ്ങിയതാണീയമ്മ. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഈ അമ്മയെ കാണുന്നത്. ഇപ്പോള്‍ രണ്ടുമാസത്തോളമായി ഞങ്ങളുടെ വീട്ടിലാണ് താമസം. ചെറുപ്പകാലം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചതാണീയമ്മ. വിമോചനസമരത്തില്‍ പങ്കെടുത്തതിനു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. മൂത്തസഹോദരന്‍ രാജീവ് ഗാന്ധിയെ കാണാനായി സൈക്കിള്‍ ചവിട്ടി ഡല്‍ഹി വരെ പോയിരുന്നു. ഈ അമ്മയ്ക്ക് ഒരാഗ്രഹമേയുള്ളു. നാട്ടില്‍ത്തന്നെ ഒറ്റമുറിയുള്ള വീടുവേണം അവിടെക്കിടന്നു മരിക്കണം. ഈ അമ്മ എല്ലാവരോടും കൈ കൂപ്പി അപേക്ഷിക്കുന്നു, ജീവിതമാര്‍ഗത്തിനും ഒരു വീടിനുവേണ്ടിയും…
രമണിയമ്മയുടെ ഫോണ്‍ നമ്പര്‍: 9495375390, ഗംഗന്‍: 9349796063

Advertisement