എഡിറ്റര്‍
എഡിറ്റര്‍
കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം
എഡിറ്റര്‍
Friday 18th August 2017 11:18am

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.

അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്ഥിനി. കൂടെയുണ്ടായിരുന്നത് കൂട്ടുകാരായ ആണ്‍കുട്ടികളായാരുന്നു. അതിനെ ചോദ്യം ചെയ്ത് വന്ന സദാചാരവാദികളാണ് പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

‘ ഞാന്‍ കൂട്ടുകാരോടൊപ്പം ഭരദ്വാജ് തടാകത്തിലേയ്ക്ക പോകുകയായിരുന്നു. എന്റെ സുഹൃത്തിന്റെ ബൈക്കില്‍ ഞങ്ങള്‍ മൂന്നുപേരും മെയിന്‍ റോഡ് വരെ പോകുകയായിരുന്നു. മറ്റുള്ളവര്‍ നടന്നും വരികയായിരുന്നു. അതിനിടയില്‍ ഞങ്ങളുടെ വണ്ടി മൂന്നുപേര്‍ വന്ന് തടയുകയും ഞങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തു’.


Also Read: ‘വയറ്റിലൊരു കല്ലുണ്ടായിരുന്നു, അതിപ്പോ പോയി’ പ്രസവിച്ചത് അറിയാതെ ബലാത്സംഗത്തിന് ഇരയായ 10വയസുകാരി


പെണ്‍കുട്ടിയുമായി എന്താണ് നിങ്ങള്‍ക്ക് ബന്ധമെന്നു ചോദിച്ച് സുഹൃത്തുക്കളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ എവിടെ നിന്നൊക്കയോ ഒരുകൂട്ടം അക്രമികള്‍ കൂട്ടമായി വന്ന് പെണ്‍കുട്ടിയേയും ഉപദ്രവിക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റികാര്‍ഡും മൊബൈല്‍ ഫോണും അക്രമികള്‍ നശിപ്പിച്ചു.

ഞങ്ങളെ കൊന്ന് പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യാനായിരുന്നു അക്രമികളുടെ ശ്രമമെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥി പറഞ്ഞു. മര്‍ദ്ദിക്കുന്നതിനിടയില്‍ ആണ്‍കുട്ടികളെ കൊന്നേക്കൂ പെണ്‍കുട്ടിയെ നമുക്കൊപ്പം നിര്‍ത്താമെന്ന് അവര്‍ വിളിച്ചുപറഞ്ഞതായി പരാതിയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍പരാതിയുമായി സമീപിച്ചപ്പോള്‍ അവിടെ നിന്നും മോശമായ അനുഭവമാണുണ്ടായതെന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. കീറിപ്പറഞ്ഞ പെണ്‍കുട്ടിയുടെ വസ്ത്രം കണ്ട് പൊലീസ് പറഞ്ഞത് ഇത് ഫ്രീ സെക്‌സ് രാജ്യമല്ലെന്നാണ്. മാത്രമല്ല എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും പൊലീസ് തയ്യാറായില്ല. ജെ.എന്‍.യുവിലെയും സെന്റ് സ്റ്റീഫന്‍ കോളേജിലെയും വിദ്യാര്‍ത്ഥികളാണ് അക്രമത്തിനിരയായത്.

Advertisement