എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്ന് ഗണേഷ്‌കുമാര്‍
എഡിറ്റര്‍
Wednesday 18th April 2012 8:54am

K B Ganesh Kumar , Minister for forest and Cultureതിരുവനന്തപുരം: മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എം.എല്‍.എപദവിയും രാജിവെക്കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്റിനെയും ഗണേഷ്‌കുമാര്‍ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്‍.എസ്.എസ് നേതൃത്വത്തിനും ഗണേഷ് ഈ സൂചന നല്‍കിയതായി അറിയുന്നു.

കേരളകോണ്‍ഗ്രസ് (ബി) യില്‍ ഗ്രൂപ്പ് തര്‍ക്കം മൂര്‍ച്ഛിക്കുകയും ഗണേഷിനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഗണേഷിന്റെ മുന്നറിയിപ്പ്. ഗണേഷിനെ നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പിള്ള മുഖ്യമന്ത്രിയെ കണ്ടിരുന്നു.

പിള്ളയുടെ ആവശ്യം പരിഗണിക്കാതെ നേരത്തെ നിശ്ചയിച്ചതുപോലെ ഒരു ഒത്തുതീര്‍പ്പ് ശ്രമം നടത്താനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം. ഇതുവരെ ഉടക്കി നിന്ന പിള്ള ഒടുവില്‍ യു.ഡി.എഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു തയ്യാറായിട്ടുണ്ട്. ഗണേഷ്‌കുമാറുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെങ്കില്‍ അദ്ദേഹം പൂര്‍ണമായി പാര്‍ട്ടിക്കു വഴങ്ങണമെന്നാണ് പിള്ളയുടെ ആവശ്യം.

ഗണേഷിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പാര്‍ട്ടിക്ക് അനഭിമതരായവരെ ഒഴിവാക്കി പാര്‍ട്ടി നിര്‍ദേശിക്കുന്നവരെ വയ്ക്കണം. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അഴിച്ചുപണിയണം എന്നീ ആവശ്യങ്ങളാണ് പിള്ള മുന്നോട്ടുവച്ചിട്ടുള്ളത്.

എന്നാല്‍ പിള്ള മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പലതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗണേഷ് അറിയിച്ചുകഴിഞ്ഞു. പേഴ്‌സനല്‍ സ്റ്റാഫില്‍നിന്ന് അഡീ. പി.എസ് അജിത്കുമാര്‍, അസി. പി.എസ് പ്രദീപ് കുമാര്‍ എന്നിവരെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഗണേഷ് അറിയിച്ചത്. ബന്ധു കൂടിയായ ബസ് വ്യവസായി ശരണ്യ മനോജിനെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഗണേഷ് തള്ളിക്കളഞ്ഞു.

അതിനിടെ, പിള്ള നിര്‍ദേശിച്ച പത്തോളം പേരെ ഗണേഷ് പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍പറയുന്നു. െ്രെപവറ്റ് സെക്രട്ടറി സി.കെ. വിശ്വനാഥന്‍, 82 മുതല്‍ പിള്ളയുടെ സ്റ്റാഫായ അഡീ.പി.എസ് സതീന്ദ്രന്‍, അസി. പി.എസ് വി.എ. ബിജു, പി.എ പ്രവീണ്‍, അസിസ്റ്റന്റ് ശ്യാം എന്നിവരെല്ലാം പിള്ളയുടെ ശുപാര്‍ശ പ്രകാരം എത്തിയവരാണ്. കൂടാതെ വീട്ടിലെ സഹായി മനോജ് (പ്യൂണ്‍), പാര്‍ട്ടി ഓഫിസിലെ പ്യൂണ്‍ ഭാസ്‌കരന്‍, ടി. ബാലകൃഷ്ണന്റെ വീട്ടില്‍ സഹായിയായ ശ്രീകുമാര്‍ (പ്യൂണ്‍) എന്നിവരും പിള്ളയുടെ നിര്‍ദേശപ്രകാരം പേഴ്‌സനല്‍ സ്റ്റാഫില്‍ കടന്നുകൂടിയവരാണ്.

Advertisement