തിരുവനന്തപുരം: ചന്ദനമരങ്ങള്‍ വ്യാപകമായി വച്ചുപിടിപ്പിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് വനംമന്ത്രി ഗണേഷ്‌കുമാര്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയന്ത്രണങ്ങള്‍ വരുമ്പോഴാണ് കളളക്കടത്ത് വ്യാപകമാകുന്നത്.

ഇത് തടയാനായി വീടുകളിലും മറ്റും വ്യാപകമായി ചന്ദനമരം വച്ചുപിടിപ്പിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചന്ദനമരങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് പരിഹരിക്കാനും ഈ നീക്കം സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.