Categories

പിള്ളയ്ക്ക് മറുപടിയില്ലെന്ന് ഗണേഷ് കുമാര്‍

K B Ganesh Kumar , Minister for forest and Cultureതിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. പാര്‍ട്ടിക്ക് വിധേയനാകണമെന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിറവത്ത് കാണാമെന്ന പിള്ളയുടെ അഭിപ്രായത്തിന് എല്ലാവര്‍ക്കും സ്‌നേഹത്തോടെ ഒന്നിച്ചു കാണാമെന്നാണു അര്‍ത്ഥം. അല്ലാതെ ദോഷമൊന്നുമല്ല ഉദ്ദേശിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഗണേഷ് കുമാറല്ല ഏത് കുമാറായാലും പാര്‍ട്ടിക്ക് വിധേയരായി പ്രവര്‍ത്തിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള കഴിഞ്ഞദിവസം ഏറണാകുളത്ത് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. ആനക്കൊമ്പ് മോഷ്ടാക്കളെയും വനം കൈയേറിയവരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല തങ്ങളുടേത്.

അനാവശ്യം കാണിച്ചാല്‍ മന്ത്രിയുടെ പി.എ ആണെങ്കിലും താന്‍ അടിക്കും. എനിക്ക് ചെയ്യിച്ചു ശീലമില്ല. ചെയ്‌തേ ശീലമുള്ളൂ. പാര്‍ട്ടിക്ക് അതീതനായി ഒരു കുമാറും വരാന്‍ പാടില്ല ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും തന്റെ പാര്‍ട്ടിയുടെ താല്പര്യം അനുസരിച്ച് മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും പിള്ള പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍.

Malayalam News

Kerala News in English