Categories

ഗണേശന്റേത് കോടമ്പാക്കം സംസ്‌കാരം

adv.Jayasankar Varandhyamഅഡ്വ. ജയശങ്കര്‍

എനിക്ക് സഹതാപമാണ് തോന്നുന്നത്. ഒരു നല്ല ‘തറവാട്ടില്‍’ ജനിച്ചയാളാണ് ഗണേശന്‍ എന്നാണ് പറയുന്നത്. പക്ഷെ അദ്ദേഹത്തിന് ആ ‘തറവാടിത്തം’ തീരെയില്ല. നമ്മളൊക്കെ കോളേജില്‍ പഠിക്കാന്‍ പോയ കാലത്ത് കോടമ്പാക്കത്ത് സിനിമ പിടിക്കാന്‍ പോയ ആളാണ് അയാള്‍. ആ കോടമ്പാക്കം സംസ്‌കാരമാണ് അദ്ദേഹം കാണിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് അതല്ലേ പ്രതീക്ഷിക്കാന്‍ പറ്റൂ.

ഗണേശനും ബാലകൃഷ്ണപിള്ളക്കും ഒരേ അസുഖമാണ്. മൈക്ക് കണ്ടാല്‍ സ്വയം മറക്കുക. പിന്നെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയും. അവസാനം പുലിവാല് പിടിക്കും. ബാലകൃഷ്ണപിള്ള പണ്ട് പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയതിനാലാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം പോയത്. അച്ഛന്റെ പഞ്ചാമ്പ് മോഡല്‍ മകന്റെ പത്തനാപുരം. ഇത് ഒരേ സ്ഥലത്ത് ചെന്നേ അവസാനിക്കൂ. സംസ്‌കാര ശൂന്യമായ ഈ പദ പ്രയോഗം നടത്തിയ ഗണേഷ് കുമാറിനെതിരെ കേരളത്തില്‍ വന്‍ പ്രതിഷേധം ഉണ്ടാക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

TV RAJESHടി.വി.രാജേഷ്

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന അങ്ങേയറ്റം തരം താണതായിപ്പോയി. ഇത്തരം പ്രസ്താവനയിലൂടെ തനിക്ക് എത്രത്തോളം തരംതാഴാമെന്ന് ഗണേഷ് കുമാര്‍ തെളിയിച്ചിരിക്കുകയാണ്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സമാദരണീയനായ രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍. മുന്‍ മുഖ്യമന്ത്രിയും ജനലക്ഷങ്ങളുടെ പ്രിയനേതാവുമായ വി.എസിനെതിരെ ഹീനമായ പ്രസ്താവന നടത്തിയ പാശ്ചാത്തലത്തില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ഇന്ത്യയിലെ ഏറ്റവും സമാദരണീയനായ രാഷ്ട്രീയ നേതാവാണ് സഖാവ് വി.എസ് അച്യുതാനന്ദന്‍. കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും ജനലക്ഷങ്ങളുടെ പ്രിയ നേതാവുമാണ് അദ്ദേഹം. സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുള്ളവരില്‍ ഇന്ന് ജീവിച്ചിരുക്കുന്നതില്‍ ചുരുക്കം പേരിലൊരാളുമായ വി.എസിനെതിരെ ഇത്തരത്തില്‍ എന്തും വിളിച്ച് പറയാമെന്ന മന്ത്രിയുടെ ധിക്കാരപരമായ പ്രസ്താവന ഗുരുതരമായ പ്രത്യാഘാതം വിളിച്ച് വരുത്തും.

ഗണേഷ്‌കുമാറിന്റെ അച്ഛനായ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത് ഇന്ത്യയിലെ പരമോന്നത നീതിപീഠമാണ്. സഖാവ് വി.എസ് അച്യുതാനന്ദനല്ല. മനുഷ്യത്വത്തെകുറിച്ചും സംസ്‌കാരത്തെകുറിച്ചും തരിമ്പെങ്കിലും ആദരവും സ്‌നേഹവുമുണ്ടെങ്കില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയില്ലെങ്കില്‍ മന്ത്രിമാരെ വഴിയില്‍ തടയും. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഡി.വൈ.എഫ്.ഐ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമാചരിക്കുമെന്നും ടി.വി.രാജേഷ് ഡൂള്‍ന്യൂസി നോട് പറഞ്ഞു.

വി.എസിന് കാമഭ്രാന്തും ഞരമ്പ് രോഗവും: മന്ത്രി ഗണേഷ് കുമാര്‍


ഗണേഷ് കുമാറിന്റെ വിവാദ പരാമര്‍ശം: ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന്‌ വി.എസ്

9 Responses to “ഗണേശന്റേത് കോടമ്പാക്കം സംസ്‌കാരം”

 1. Gopakumar N.Kurup

  കോടമ്പാക്കത്തേത് ഇത്രയും മോശം സംസ്കാരമാണോ..?? എന്തായാലും അച്യുതാനന്ദനു അഭിമാനിക്കാം, ഗണേശന്റെ അച്ചന്‍ ഈ പ്രായത്തില്‍ കേരളത്തില്‍ ഒരാള്‍ക്കു മാത്രം പിടി പെട്ട അസുഖവുമായി തിണ്ണ നിരങ്ങുമ്പോള്‍ അച്യുതാനന്ദന്‍ അതിലും പ്രായമായിട്ടും കാമമുള്ള അവസ്ഥയിലാണെങ്കില്‍ അത് അദ്ദേഹത്തിന്റെ യുവത്വമല്ലേ..??

  എന്തായാലും വി.എസിന്റെ കാമഭ്രാന്ത് കാരണം വസുമതിയമ്മ പിണങ്ങിപ്പോയതായി കേരളം കേട്ടിട്ടില്ല..!! പക്ഷേ മിസ്സിസ്സ് ഗണേശന്‍ വളരെക്കാലം കീഴൂട്ട് കുടുംബത്തിലില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്..!!

  ഇപ്പോള്‍ അച്ചനു വേണ്ടി വാചാലനാകുന്ന ഇതേ മകനാണു പണ്ട് അച്ചന്റെ കാലു വാരി ആന്റണി മന്ത്രിസഭയില്‍ കയറി ഇരുന്നത്..!! അന്നിയാള്‍ക്കു മന്ത്രിസ്ഥാനമായിരുന്നു മുഖ്യം, പാര്‍ട്ടി സെക്രെട്ടറിയും സ്വന്തം അച്ചനുമായ പിള്ളയെ മൂലയ്ക്കിരുത്താന്‍ ആന്റണിയോടൊപ്പം നിന്ന ആളിനു ഇപ്പോള്‍ പിതൃസ്നേഹം വഴിഞ്ഞൊഴുകുന്നതെന്തു കൊണ്ട്..?? കീഴൂട്ട് കുടുംബത്തിനു ആനയുണ്ട് അമ്പാരിയുണ്ട് ഒരാള്‍ ജയിലിലുമുണ്ട് എന്ന് വരും തലമുറകള്‍ക്ക് പാടി നടക്കാന്‍ ഒരവസരം ഉണ്ടാക്കിയ ആളല്ലേ പിള്ള, അതിനാലുള്ള സ്നേഹം മൂത്താകും..!!

  എന്തായാലും പത്തനാപുരത്തുകാര്‍ക്ക് അഭിമാനിക്കാം..!! അവര്‍ക്കു കിട്ടിയത് ഒന്നാംതരം ഒരു എം.എല്‍.എ യെ തന്നെയാണു..!!

 2. അഷ്‌റഫ്‌ കൊല്ലം

  കൊല്ലണം അവനെ

 3. Muhamad Rafi

  എന്തൊക്കെ രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും വി. എസ് അച്യുതാനന്ദന്‍ എന്ന വ്യക്തിത്വം കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മുകളില്‍ നില്‍ക്കുന്നു എന്നേ എനിക്ക് പറയാന്‍ കഴിയൂ. ഗണേഷ് കുമാറിനോട് ഇന്നലെ വരെ ഉണ്ടായ എല്ലാ ബഹുമാനവും പോയി എന്ന് മാത്രമല്ല വെറുത്തു പോയി എന്ന് രേഖപ്പെടുത്താതെ വയ്യ. അയാളുടെ അച്ഛനെ ജയിലില്‍ അയച്ചത് കോടതിയാണ്. അതിന് വി. എസിനെ തെറി വിളിക്കുകയല്ല വേണ്ടത്. ഗനെഷ്കുമാരിന്‍റെ ഈ പ്രസ്താവന പിന്‍ വലിക്കുകയോ മാപ്പ് പറയുകയോ ചെയ്‌താല്‍ തീരുന്നതല്ല അയാള്‍ ഉപയോഗിച്ച വാക്കുകള്‍. മറ്റ് കോണ്ഗ്രസ് നേതാക്കള്‍ ഇതിനു ചൂട്ടു പിടിക്കാതിരിക്കട്ടെ. മിസ്റ്റര്‍ ഗണേഷ് കുമാര്‍, നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒരു വാക്ക് : ഇത്തരം തെണ്ടിത്തരങ്ങള്‍ വിളിച്ചു പറയാനല്ല നിങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ തെരുവില്‍ ഇറങ്ങി നടക്കൂ. അപ്പോള്‍ അറിയാം കേരളത്തിലെ ജനങ്ങളുടെ പ്രതികരണം.

 4. biju thomas

  അദ്ധ്യാപകന്റെ ആസനത്തില്‍ പാര കയറ്റിയത് ഇവനാണെന്നു ഇപ്പോള്‍ മനസ്സിലായില്ലേ ,ഇവനെയൊക്കെ ശരീരത്തില്‍ കരി ഓയില്‍ ഒഴിച്ച് കഴുത്തില്‍ പാട്ട കെട്ടിത്തൂക്കി നഗര പ്രദിക്ഷിണം ചെയ്യിക്കണം.ഇവന്‍ മന്ത്രി പണിയെക്കള്‍ മാമാ പണി ചെയ്യുന്നതായിരിക്കും നല്ലത്.സംസ്കാരമില്ലാത്ത പരമ നാറി ,ഒരു ജനതയുടെ മുഴുവന്‍ ആവേശമായ സഖാവ് വി എസ്സിനെ പറ്റിപറയാന്‍ ഇവനെന്താണ് അവകാശം.

 5. girish

  ഏവനോകെ ഇനി ഏന്നു നേരെയാവും .

 6. ratheesh

  കാമാബ്രാന്തും ഞരമ്പ്‌ രോഗവും ആഅര്ക്കനെന്നു കേരളത്തിലെ എല്ലാവര്ക്കും അറിയാം …. ഇത്തരത്തിലുള്ള തരം താണ രീതിയില്‍ സംസാരിക്കുന്ന കേരളം കണ്ട ഏറ്റവും വിര്തികെട്ടവനാണ് ഗണേഷ് കുമാര്‍.. അവനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി ചാണകവെള്ളം തളിക്കണം ……

 7. Najim, Madavoor

  അഡ്വക്കേറ്റ്‌ ജയശങ്കര്‍, ശ്രി. സുകുമാര്‍ അഴീക്കോട് എന്നിവര്‍ വളരെ നല്ലതും അര്‍ഹിക്കുന്ന വിധത്തിലും അഭിപ്രായം പറഞ്ഞിട്ടുണ്ട് അതില്പരം മറ്റൊരു അഭിപ്രായം പറയാനില്ല. സംസ്കാരശൂന്യമായ ഇത്ത്തരക്കരോട് സഖാവ് വിഎസ്‌ മറുപടി പറയാതിരിക്കുന്നതാണ് ഉചിതം.

 8. thandam

  ഇതു കേരള ജനങളുടെ വിധി ..ഒരു പ്രശ്നം അവസാനിക്കുബോള്‍ക്കും അടുത്ത പ്രശ്നം ..ഇവര്‍ക്കൊക്കെ നല്ല രസം എന്നും രാവിലെ നിയമസഭയില്‍ പോകുക ഒപ്പിടുക സമ്പളം വാങ്ങുക വീട്ടില്‍ പോകുഖ …ഒരു കാരിയവും ചെയുകയും എല്ലാ ചെയികുകയും എല്ലാ ഭരണ പക്ഷവും കൊള്ളം പ്രതിപക്ഷും കൊള്ളം ..നമുക്ക് എന്നും ഈ വിവാധഗല്‍ മതി …

 9. roshan

  അച്ചുതാനന്തന്റെ erpaadukal kandaal ingineyokke paranhu povum..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.