തിരുവനന്തപുരം: വി.എസിന്റെ പ്രായം കുറവായിരുന്നെങ്കില്‍ ഗണേഷ് കുമാര്‍ ഇതിനേക്കാള്‍ കൂടുതല്‍ പറയണമായിരുന്നെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. തന്റെ പ്രസ്താവനയില്‍ മാപ്പു പറഞ്ഞു കൊണ്ടുള്ള മന്ത്രി ഗണേഷ് കുമാറിന്റെ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ഉടനെയാണ് പി.സി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനം വിളിച്ചത്. വി.എസിന്റെ പ്രായം മാനിച്ച് മാത്രമാണ് ഗണേഷ് കുമാര്‍ മാപ്പു പറഞ്ഞത്. വി.എസിന്റെ പ്രായം കുറവായിരുന്നെങ്കില്‍ ഗണേഷ് കുമാര്‍ ഇതിനേക്കാള്‍ കൂടുതല്‍ പറയണമായിരുന്നെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു.

ഗണേഷ് കുമാര്‍ പ്രസംഗിച്ച യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അവിടെ കൂടിയ ജനങ്ങളില്‍ നിന്നും ഈ പ്രസ്താവനക്ക് വലിയ പിന്തുണയാണ് ലഭിച്ചതെന്നും പി.സി. ജോര്‍ജ്ജ് ന്യായീകരിച്ചു.

Subscribe Us:

വി.എസ് സ്വന്തം ഭാഷാ പ്രയോഗങ്ങളും ശ്രദ്ധിക്കണം. ഇത്തരം ചര്‍ച്ചകള്‍ അതിന് ഉപകാരപ്രദമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. സഭയിലും പുറത്തും വി.എസ് ഉപയോഗിക്കുന്ന വാക്കുകളും അംഗവിക്ഷേപങ്ങളും പലരെയും വേദനിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള പ്രയോഗങ്ങള്‍ വി.എസ് തുടര്‍ന്നാല്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇനിയുമുണ്ടാകുമെന്നും പിസി.ജോര്‍ജ്ജ് പറഞ്ഞു.

ഗണേഷ് കുമാറും മുഖ്യമന്ത്രിയും മാപ്പു പറഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കണം. പ്രതിപക്ഷം നിയമസഭയില്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ സഭാ നടപടികളില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയാണ്. ഒരു കോളജ് വിദ്യാര്‍ഥിയുടെ പ്രവേശനം സംബന്ധിച്ച് അഞ്ചു ദിവസമാണ് സഭ തടസ്സപ്പെടുത്തിയത്. ഇന്നു പ്ലാച്ചിമട വിഷയവും ശബരിമല സംബന്ധിച്ചും ചര്‍ച്ച വരാനിരിക്കെയാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയതെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു.

Kerala News in English

Malayalam News

മുതുമുത്തച്ഛന്റെ പ്രായമുള്ളതുകൊണ്ട് ഖേദം പ്രകടിപ്പിക്കുന്നു: ഗണേഷ്‌കുമാര്‍

വി.എസിന് കാമഭ്രാന്തും ഞരമ്പ് രോഗവും: മന്ത്രി ഗണേഷ് കുമാര്‍