എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ് കത്തില്‍ ട്വിസ്റ്റ്; കത്തയച്ചത് ‘അമ്മ’ യോഗത്തിന് മുന്‍പ്; യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് പിന്നാലെ കത്ത് പിന്‍വലിച്ചെന്നും ‘അമ്മ’
എഡിറ്റര്‍
Sunday 2nd July 2017 3:12pm

തിരുവനന്തപുരം: നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റെ കത്ത് അമ്മ യോഗത്തിന് മുന്‍പുള്ളതെന്ന് അമ്മ ഭാരവാഹികള്‍. കത്ത് യോഗം ചര്‍ച്ച ചെയ്തതാണെന്നും തുടര്‍ന്ന് അദ്ദേഹം കത്ത് പിന്‍വലിച്ചതാണെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഗണേഷിന്റെ കത്ത്. അമ്മ പ്രസിഡന്റായ ഇന്നസെന്റിനാണ് ഗണേഷ് കത്തയച്ചിരുന്നത്.

നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അമ്മ പിന്തുണ നല്‍കിയില്ലെന്നും അന്ന് വേണ്ടവിധം പ്രതികരിക്കാതെ നിസ്സംഗമായി നിന്ന സംഘടന താരങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറഞ്ഞിരുന്നു.


Dont Miss ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് അമിത് ഷാ; ‘മുന്‍പ് നടന്നപ്പോള്‍ ചോദ്യം ചെയ്യാത്തവര്‍ ഇപ്പോഴും ചോദ്യം ചെയ്യേണ്ട’


പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് അന്ന് ആരും ഓര്‍ത്തില്ലെന്നും നടീനടന്‍മാരുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച സംഘടനയാണെങ്കിലും ചില താരങ്ങളെ വിലക്കുന്നതിനും മറ്റുമല്ലാതെ പ്രധാന പ്രശ്‌നമുണ്ടായപ്പോള്‍ നടപടിയെടുത്തില്ലെന്നും ഗണേഷ് കത്തില്‍ പറഞ്ഞിരുന്നു.

ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോള്‍ സംഘടന നിസ്സംഗത പാലിപ്പിച്ചു. ഇങ്ങനെയൊരു സംഭവമുണ്ടായപ്പോള്‍ തന്നെ വിഷയത്തില്‍ ശക്തമായി പ്രതികരിക്കണമെന്ന് താന്‍ ഫോണില്‍ വിളിച്ച് ഇന്നസെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ പ്രതികരിക്കാമെന്നാണ് അന്ന് ഇന്നെസന്റ് ഉറപ്പുനല്‍കിയത്. എന്നാല്‍ വൈകീട്ട് മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തിന് പിന്നാലെ ഒരു പത്രക്കുറിപ്പില്‍ വിഷയം ഒതുക്കുകയാണ് ചെയ്തത്.

ഒപ്പമുള്ളവരെ സംരക്ഷിക്കാന്‍ കഴിയാത്ത സംഘടനയുടെ ആവശ്യമില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് ഓരോരുത്തരും അവരവരുടെ കാര്യം നോക്കണമെന്ന് പറയുന്നതാണ് കൂടുതല്‍ മാന്യതയെന്നും ഗണേഷ് കത്തില്‍ പറഞ്ഞിരുന്നു.

Advertisement