തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെ പാര്‍ട്ടിക്കെതിരാക്കിയത് യു.ഡി.എഫാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്മണ പിള്ള.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് സൃഷ്ടിച്ചത് ആരാണെന്ന് അന്വേഷിക്കണമെന്നും ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. താന്‍ ഒന്നര വര്‍ഷം മുമ്പ് എഴുതിയ ആത്മകഥയില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ കെ.മുരളീധരന്‍ പറഞ്ഞിരിക്കുന്നതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള ഭൂമിദാനക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വിവരാവകാശ കമ്മീഷന്‍ അംഗം നടരാജനെ നീക്കം ചെയ്യണമെന്നും ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു.

Ads By Google

ഭൂമിദാനക്കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ് അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണ മെന്നായിരുന്നു നടരാജന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 19ന് വിളിച്ചപ്പോള്‍ ഡി.വൈ.എസ്.പി കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.