Categories

ഗണേഷ് കുമാര്‍ എം.എല്‍.എ വിവാഹിതനായി

Ganesh-kumar

കൊട്ടാരക്കര: മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി.ഗണേഷ്‌കുമാര്‍ വിവാഹിതനായി.

ഏഷ്യാനെറ്റ് ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി പാലക്കാട് വിക്ടോറിയ കോളേജ് റോഡ് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു.

വാളകം കീഴൂട്ട് വീടിനോടുചേര്‍ന്ന കുടുംബക്ഷേത്രത്തിലായിരിന്നു ചടങ്ങുകള്‍.

രാവിലെ 10നും 10.30നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ ഗണേഷ്‌കുമാറിന്റെ പിതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത് ഇരുവരുടെയും രണ്ടാം വിവാഹമാണ്.

മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുണ്ടായ പ്രശ്‌നങ്ങളെ ചൊല്ലി ഗണേഷിന് മന്ത്രിസ്ഥാനം തന്നെ രാജിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.