Categories

ദിലീപിന കാണാന്‍ ഗണേഷ് കുമാര്‍ എം.എല്‍.എ ജയിലിലെത്തി

 


ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ എത്തി. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹം ജയിലിലെത്തി താരത്തെ കണ്ടത്. താല്‍ക്കാലിക പരോളില്‍ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെയാണ് ഗണേഷ് കുമാറിന്റെ സന്ദര്‍ശനം.


Also Read: രാജസ്ഥാനില്‍ എ.ബി.വി.പി കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ആം ആദ്മി; 83 സീറ്റില്‍ 46 ലും വിജയം


കഴിഞ്ഞ ദിവസം മുതല്‍ ദിലീപിനെ കാണാന്‍ ചലച്ചിത്ര രംഗത്ത് നിന്ന് നിരവധിയാളുകളാണ് ജയിലിലെത്തിയത്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവര്‍ ഉത്രാട ദിനത്തില്‍ ജയിലെത്തിയിരുന്നു.

തിരവോണ ദിനമായ ഇന്നലെ ജയറാമും താരത്തെ സന്ദര്‍ശിച്ചിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ദിലീപിന് അനുമതി നല്‍കിയയിരുന്നു. ഇതിനു പിന്നാലെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ചലച്ചിത്ര രംഗത്തെ നിരവധിപേര്‍ താരത്തെ കാണാന്‍ ജയിലിലെത്തിയത്. നാളെ രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുള്ളത്.


Dont Miss: മഹാബലി അഹങ്കാരിയെന്ന് കുമ്മനം; വാമനനെ ഇങ്ങോട്ട് കുമ്മനടിക്കേണ്ടെന്ന് സോഷ്യല്‍മീഡിയ


നേരത്തെ ദിലീപിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നു ഗണേഷ് കുമാര്‍ എം.എല്‍.എ. കുറ്റവാളിയെന്ന് തെളിയാതെ ഒരാളെ കുറ്റവാളിയാക്കരുതെന്നും പൊലീസ് കുറ്റവാളിയെന്ന് പറയുന്നു. എന്നാല്‍ ഒരാള്‍ കുറ്റവാളിയെന്ന് പറയേണ്ടത് കോടതിയാണെന്നും നേരത്തെ ഗണേഷ് പറഞ്ഞിരുന്നു.

അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെതിരായ ചോദ്യങ്ങള്‍ക്കെതിരെ ഗണേഷ് പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു. തലകുത്തി മറിഞ്ഞാലും അമ്മ ദിലീപിനൊപ്പമെന്നായിരുന്ന ഗണേഷ് കുമാര്‍ പറഞ്ഞത്.