കൊച്ചി: രാജ്യത്തെ വന്യമൃഗങ്ങളുടെ ശരീരഭാഗം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സംസ്ഥാന വനം മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ തള്ളി. ഈ ആവശ്യമുന്നയിച്ച് കേന്ദ്രമന്ത്രിക്ക് ഗണേഷ് കുമാര്‍ കത്തയച്ചിരുന്നു. വനം വസ്തുക്കള്‍ വെളിപ്പെടുത്തുന്നതിന് സമയപരിധിയും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Ads By Google

Subscribe Us:

ഗണേഷിന്റെ ആവശ്യം വനസംരക്ഷണ നിയമത്തെ അട്ടിമറിക്കുമെന്ന് കാണിച്ചാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയുള്ള ജയന്തി നടരാജന്‍ ആവശ്യം തള്ളിയത്.

വ്യവസ്ഥകള്‍ മാറ്റിയാല്‍ അനധികൃത കടത്ത് വര്‍ധിക്കുമന്നാണ് ജയന്തി നടരാജന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഇന്ത്യാ വിഷനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് വെട്ടിലായ മലയാള സിനിമാ താരം മോഹന്‍ലാലിനെ രക്ഷിക്കാനാണ് മന്ത്രിയുടെ നീക്കം. മോഹന്‍ലാല്‍ ആനക്കൊമ്പ് വിവാദത്തില്‍ പെട്ടതിന് ഒരു വര്‍ഷത്തിന് ശേഷമാണ് വനംവകുപ്പിന്റെ ആവശ്യമെന്നതും ശ്രദ്ധേയമാണ്.

2003 ല്‍ വന വസ്തുക്കള്‍ കൈവശമുള്ളവര്‍ സര്‍ക്കാരിനെ അത് ബോധ്യപ്പെടുത്തി ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും മോഹന്‍ലാല്‍ അതിന് ശ്രമിച്ചിരുന്നില്ല. വീണ്ടും ഗണേഷ്‌കുമാര്‍ ഇത്തരമൊരു നീക്കത്തിന് ശ്രമിച്ചത് മോഹന്‍ലാലിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് പറയുന്നത്.