എഡിറ്റര്‍
എഡിറ്റര്‍
‘നമ്മള്‍ തമ്മില്‍ ‘ പരിപാടിയുടെ അവതാരകനായി ഗണേഷ് കുമാര്‍
എഡിറ്റര്‍
Saturday 8th June 2013 11:26am

ganeshkumar

നടനായും  രാഷ്ട്രീയനേതാവായും കണ്ട ഗണേഷ് കുമാറിന്റെ വ്യത്യസ്തമാര്‍ന്ന ഒരു വേഷമാണ് ഇനി ജനങ്ങള്‍ കാണുക. അവതാരന്റെ കുപ്പായമാണ് ഇനി ഗണേഷ് അണിയുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നമ്മള്‍ തമ്മില്‍ എന്ന പരിപാടിയിലൂടെയാണ് ഗണേഷിന്റെ അവതാരക അരങ്ങേറ്റം.

Ads By Google

ശ്രീകണ്ഠന്‍ നായര്‍, ജഗദീഷ്, ഡോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്ക് ശേഷം ഗണേഷിലേ യ്‌ക്കെത്തുമ്പോള്‍ നമ്മള്‍ തമ്മില്‍ എന്ന ടോക് ഷോയ്ക്ക് അടിമുടി മാറ്റമുണ്ട്. സാമൂഹിക വിഷയങ്ങള്‍ മാത്രമല്ല കുടുംബങ്ങളെ ബാധിക്കുന്ന പൊതുവായ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ വിഷയമാകും.

ക്ക് അടിമുടി മാറ്റമുണ്ട്. സാമൂഹിക വിഷയങ്ങള്‍ മാത്രമല്ല കുടുംബങ്ങളെ ബാധിക്കുന്ന പൊതുവായ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ വിഷയമാകും.

എന്തുകൊണ്ടും ഒരു സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ കഷ്ടപ്പാടാണ് അവതാരകന്റെ ജോലിയെന്ന് ഗണേഷ് സമ്മതിക്കുന്നുണ്ട്. എന്നുകരുതി അവതാരകാനുന്നതില്‍ ടെന്‍ഷന്‍ ഒന്നുമില്ലെന്നും ഗണേഷ് പറയുന്നു.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതി അവതാരകനാകുമ്പോള്‍ സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കണം. കാണികളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ തുരുതുരാ സംസാരിക്കുന്ന അവതാരകനാവാന്‍ ഇല്ലെന്നാണ് ഗണേഷ് പറയുന്നത്.

ഷോയില്‍ പങ്കെടുക്കാനെത്തുന്നവരാണ് കൂടുതല്‍സംസാരിക്കേണ്ടത്. അവരുടെ പക്കല്‍ വ്യത്യസ്തമായ ആശയങ്ങള്‍ ഉണ്ടാകും. അവരുടെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെച്ചെന്ന് വരാം. അതെല്ലാം ക്ഷമയോടെ കേള്‍ക്കുന്ന ഒരു നല്ല അവതാരകനാകാനാണ് തനിക്ക് താത്പര്യമെന്നും ഗണേഷ് പറയുന്നു.

സിനിമാതാരങ്ങള്‍ മിനിസ്‌ക്രീനില്‍ അവതാരകരായെത്തുമ്പോള്‍ നിര്‍മാതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഗണേഷ് അഭിപ്രായം പറഞ്ഞില്ല. സൂപ്പര്‍താരങ്ങളുടെ മാര്‍ക്കറ്റ് നിലനിര്‍ത്താനായി നിര്‍മാതാക്കള്‍ എടുക്കുന്ന മുന്‍കരുതല്‍ എന്നു മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നാണ് ഗണേഷ് പറയുന്നത്.

Advertisement