എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിനെ മാറ്റിയത് പിള്ള പറഞ്ഞിട്ട്: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Friday 3rd January 2014 8:16pm

oommenchandy-4

തിരുവനന്തപുരം: ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് ബാലകൃഷ്ണ പിള്ള പറഞ്ഞിട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ഗണേഷിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് പിള്ളയെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗണേഷിനെ മന്ത്രിയാക്കാത്തതില്‍ യു.ഡി.എഫിനേയും ഉമ്മന്‍ചാണ്ടിയേയും കുറ്റപ്പെടുത്തിക്കൊണ്ട് ബാലകൃഷ്ണപിള്ള രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ മറുപടി.

തന്നെയും പിള്ളയേയും കേരളത്തില്‍ എല്ലാവര്‍ക്കുമറിയാം. ഗണേഷിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുമെന്ന് പിള്ളയെ അറിയിച്ചിരുന്നു- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗണേഷിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ടെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള നേരത്തേ വ്യക്തമാക്കിയിരുന്നു.

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പരിഗണിക്കാമെന്ന് പറഞ്ഞിട്ട് ഏഴ് മാസമായി. ഇപ്പോഴും അതുതന്നെയാണ് പറയുന്നത്.

യു.ഡി.എഫില്‍ ഇനിയും അപമാനിതരാകാന്‍ തങ്ങളില്ല. യു.ഡി.എഫ് പാര്‍ട്ടിയോട് അനാദരവും വഞ്ചനയും കാണിക്കുകയാണ്. ഈ സര്‍ക്കാര്‍ എത്ര കാലമെന്ന് അറിയില്ല.  ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതിന് ശേഷം മോശം ഭരണമാണ് കാഴ്ച്ച വച്ചതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ക്കും ദല്‍ഹിയില്‍ യു.പി.എ സര്‍ക്കാരിന്റെ ജനദ്രോഹനടപടികളെയും തങ്ങള്‍ പിന്തുണക്കില്ല.

തങ്ങളുടെ വകുപ്പ് തിരിച്ചുതരാത്തത് അധാര്‍മ്മികമണ്. കുഞ്ഞാലിക്കുട്ടിയുടെയോ കെ.എം മാണിയുടെയോ വകുപ്പുകള്‍ ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ധൈര്യപ്പെടുമോ, ഉമ്മന്‍ ചാണ്ടി പോയാലും മുന്നണിയുടെ വിജയത്തിന് വേണ്ടി യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കും.

തുടങ്ങിയ കാര്യങ്ങളാണ് ബാലകൃഷ്ണപ്പിള്ള നേരത്തേ പറഞ്ഞിരുന്നത്.

ഗണേഷിനെതിരെ പരാതിയുമായി ഭാര്യ യാമിനി തങ്കച്ചി രംഗത്തു വന്നതോടെയാണ് ഗണേഷിന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത്. എന്നാല്‍ യാമിനി പരാതി പിന്‍വലിച്ചതോടെ ഗണേഷിനെ വീണ്ടും മന്ത്രിസഭയിലേക്കെടുക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.

Advertisement