“ഞാന്‍ ഇടമലയാര്‍ കേസില്‍ ഇടപെട്ടു എന്ന് പറയുന്നത് തെറ്റായ ധാരണയിലാണ്. ഗണേഷ് കുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ഗണേഷ് കുമാര്‍ തന്നെ ഗണേഷ് കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞ് ഒരു ആളെ എന്റടുത്തേക്ക് അയച്ചു. അതിന്റകത്ത് എന്തെങ്കിലും സഹായം വേണമെന്ന് പറഞ്ഞു. അതിന്റകത്ത് ഞാന്‍ സഹായിക്കേണ്ട കാര്യമില്ല, ഞാനിടപെട്ടിട്ടില്ല എന്ന് പറഞ്ഞതാണ് അന്ന്.

ഞാന്‍ വി.എസിനെ എന്റെ ഒരു വ്യക്തിപരമായ കാര്യത്തിന് വേണ്ടി പോയി കണ്ടതാണ്. അദ്ദേഹവുമായി ഞാന്‍ ആകെ രണ്ടോ മൂന്നോ മിനുട്ടേ ചെലവഴിച്ചുള്ളൂ. അദ്ദേഹം ഏതോ ഒരു മാര്യേജിന് പങ്കെടുക്കാന്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. അതിനപ്പുറത്ത് ഈ ചാനലുകള്‍ പറയുന്നത് പോലെ ഒരു സംഭവവുമില്ല.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ റിലയന്‍സുമായി ബന്ധപ്പെട്ട ഒന്നു രണ്ട് വിഷയങ്ങള്‍ക്കായി അദ്ദേഹത്തെ കാണാന്‍ സമ്മതം ചോദിച്ചു. കോമ്മണായി അദ്ദേഹം കാണാന്‍ സമ്മതിച്ചു എന്നുള്ളതാണ് അദ്ദേഹവുമായി എനിക്കുള്ള ബന്ധം. അല്ലാതെ കാലാകാലങ്ങളായിട്ടുള്ള ബന്ധമൊന്നും എനിക്ക് അദ്ദേഹവുമായിട്ടില്ല. അത് ഒരു പൊതു ഇഷ്യൂ ആയിരുന്നു. റിലയന്‍സ് ഫ്രഷ് എന്ന സ്ഥാപനത്തിന് കേരളത്തില്‍ വരാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ വന്നു. തെറ്റായ ധാരണ വന്നു. മുഖ്യമന്ത്രി എന്ന നിലക്ക് റിലയന്‍സ് ഉദ്യോഗസ്ഥന്‍മാരും ഞാനും ചേര്‍ന്ന് അദ്ദേഹത്തെ കണ്ടു. ഇത് മള്‍ട്ടി നാഷണല്‍ കമ്പനിയല്ല, ഇന്ത്യന്‍ കമ്പനിയാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതിലെന്താ തെറ്റ്? ഇപ്പോഴത്തെ മുഖ്യമന്ത്രിയെ കാണേണ്ടി വന്നാല്‍ കാണില്ലേ?

ദല്‍ഹിയില്‍ വി.എസിനു വേണ്ടി അപ്പീല്‍ ചെയ്ത അഭിഭാഷകരുടെ അടുത്ത് ചെന്നിട്ട് എന്റെ പടം കാണിച്ചോ എന്നെ കൂട്ടിക്കൊണ്ട് പോയോ ഞാന്‍ അവരെ വി.എസ് അച്യുതാനന്ദന് വേണ്ടി സമീപിച്ചെന്ന് പറഞ്ഞാല്‍ ഞാന്‍ ഏത് അന്വേഷണവും നേരിടാം.

ലാവ്്‌ലിന്‍, ഇടമലയാര്‍, പാമൊലിന്‍ ഇവയിലൊന്നും ഞാന്‍ ഇടപെട്ടിട്ടില്ല. ഇടപെട്ടന്നതിന് എവിടെ തെളിവ്? എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇടപെട്ടു എന്ന് പറയുന്നത്?”

ടി.ജി നന്ദകുമാര്‍ (കോടതി ദല്ലാള്‍ എന്ന് ആരോപണ വിധേയനായ റിലയന്‍സ് മുന്‍ ഉദ്യോഗസ്ഥന്‍ )