എഡിറ്റര്‍
എഡിറ്റര്‍
‘കത്ത് അമ്മയുടെ നല്ല നടപ്പിനായി’; കത്ത് പുറത്ത് വിട്ടത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളില്‍ ആരോ ആണെന്നും മലക്കം മറിഞ്ഞ് ഗണേശ് കുമാര്‍
എഡിറ്റര്‍
Sunday 2nd July 2017 6:30pm


തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ നല്ല നടപ്പിനാണ് താന്‍ കത്തയച്ചതെന്ന് നടന്‍ ഗണേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങള്‍ക്കും സമൂഹത്തിനും ഒരു ഗുണവും ചെയ്യാത്ത സംഘടന പിരിച്ചുവിട്ട് സമ്പാദ്യം സര്‍ക്കാരിനോ കാന്‍സര്‍ സെന്ററിനോ നല്‍കുകയാണ് വേണ്ടതെന്നാണ് ഗണേഷ് കത്തില്‍ പറഞ്ഞിരുന്നത്.

‘അമ്മയുടെ പ്രസിഡന്റിനും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍ക്കമാണ് ഞാന്‍ കത്ത് നല്‍കിയത്. ഞാന്‍ അയച്ച കത്ത് അമ്മയുടെ എക്സിക്യുട്ടീവ് യോഗം വിശദമായി ചര്‍ച്ച ചെയ്തു. കത്തിന്റെ ഓരോ പാരഗ്രാഫും എടുത്ത് ചര്‍ച്ച ചെയ്തു. ഞാന്‍ ഉന്നയിച്ച പല പ്രശ്നങ്ങളും പരിഹരിച്ചു. പലതും പരിഹരിക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തു. അതോടെ കത്തിന്റെ പ്രസക്തി ഇല്ലാതായി.’ എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, താനല്ല, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളില്‍ ആരോ ആണ് കത്ത് പുറത്തുവിട്ടതെന്നും ഗണേശ് കുമാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ താന്‍ മോശമായി സംസാരിച്ചിട്ടില്ല. മുകേഷും തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘അശ്വിന് താക്കീത്, കോഹ്‌ലിയ്ക്ക് മുന്നറിയിപ്പ്, കുല്‍ദീപിന് ഉപദേശം’; വിക്കറ്റിന് പിന്നില്‍ ഇന്ത്യയുടെ ‘റിയല്‍ ക്യാപ്റ്റനായി’ എം.എസ് ധോണി


നേരത്തെ, ഗണേഷ് കുമാറിന്റെ കത്ത് അമ്മ യോഗത്തിന് മുന്‍പുള്ളതെന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞിരുന്നു. കത്ത് യോഗം ചര്‍ച്ച ചെയ്തതാണെന്നും തുടര്‍ന്ന് അദ്ദേഹം കത്ത് പിന്‍വലിച്ചതാണെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഗണേഷിന്റെ കത്ത്.

അമ്മ പ്രസിഡന്റായ ഇന്നസെന്റിനാണ് ഗണേഷ് കത്തയച്ചിരുന്നത്. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അമ്മ പിന്തുണ നല്‍കിയില്ലെന്നും അന്ന് വേണ്ടവിധം പ്രതികരിക്കാതെ നിസ്സംഗമായി നിന്ന സംഘടന താരങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറഞ്ഞിരുന്നു.

Advertisement