Categories

ബാലകൃഷ്ണപിള്ളയുടെ കുത്തിയിരിപ്പു സമരം: ഗണേഷ് തനിക്ക് പറ്റിയ കൈപ്പിഴ

കൊല്ലം: കെ. സുധാകരന് പിന്നാലെ മറ്റൊരു യു.ഡി.എഫ് നേതാവ് കൂടി പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിന്. കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ് പത്തനാപുരം പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞാണ് പിള്ളയുടെ സമരം. സമരത്തെത്തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്റ് ചെയ്തു.

Ads By Google

കേരള കോണ്‍ഗ്രസ് പത്തനാപുരം മണ്ഡലം സെക്രട്ടറി അസീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ.ബി.ഗണേഷ്‌കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അസീസിനെ അറസ്റ്റ് ചെയ്തവെന്നും ബാലകൃഷണപിള്ള പറഞ്ഞു. പാര്‍ട്ടി പരിപാടിയുടെ ബോര്‍ഡ് വെക്കാന്‍ നഗരത്തിലെത്തിയ തന്റെ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പിള്ള പറഞ്ഞു.

അസീസിനെ വിട്ടയച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന പിള്ളയെ ഗണേഷ് അനുകൂലികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. ഗണേഷിന്റെ മന്ത്രി സ്ഥാനം തന്റെ കൈപ്പിഴയായിരുന്നു. അതുമാത്രമല്ല ഗണേഷിന്റെ കാര്യത്തില്‍ എല്ലാം തനിക്ക് പറ്രിയ വലിയ കൈപ്പിഴയായിരുന്നുവെന്നും പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.