എഡിറ്റര്‍
എഡിറ്റര്‍
ഗാന്ധിയുടെ ചര്‍ക്കക്ക് 110,000 പൗണ്ട്‌സ്
എഡിറ്റര്‍
Wednesday 6th November 2013 7:54am

gandhi-and-spinn

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ ചര്‍ക്കക്ക് 110,000 പൗണ്ട്‌സ്. യു.കെയില്‍ നടന്ന ലേലത്തിലാണ് പ്രതീക്ഷിച്ചതിലും ഇരട്ടി വിലക്ക് ഗാന്ധിയുടെ ചര്‍ക്ക വില്‍ക്കപ്പെട്ടത്.

ക്വിറ്റ് ഇന്ത്യ സമരകാലത്ത് യേര്‍വാദാ ജയിലില്‍ വച്ച് ഗാന്ധിജി ഉപയോഗിച്ചിരുന്ന ചര്‍ക്കയാണ് യു.കെയില്‍ ലേലത്തിന് വച്ചിരുന്നത്.

ഗാന്ധിയുടെ അവസാനത്തെ വില്‍പത്രവും ലേലത്തിന് വച്ചിരുന്നു. 20,000 പൗണ്ട്‌സിനാണ് വില്‍പത്രം വിറ്റത്. യു.കെയിലെ മുള്ളോക്‌സ് ഓക്ഷന്‍ ഹൗസാണ് ചരിത്ര പ്രധാനമായ രേഖകളും വസ്തുക്കളും ലേലത്തിന് വച്ചത്.

60,000 പൗണ്ട്‌സ് കുറഞ്ഞ വിലയുള്ള ചര്‍ക്ക ഗാന്ധി ജയില്‍വാസമനുഷ്ഠിച്ചിരുന്ന കാലത്ത് ഉപയോഗിച്ച് പിന്നീട് അമേരിക്കയിലുള്ള ഫ്‌ളോയ്ഡ് എ പഫര്‍ എന്ന പുരോഹിതന് നല്‍കിയതായിരുന്നു.

ഇന്ത്യയിലെ വിദ്യാഭ്യാസ- വ്യാവസായിക മേഖലകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫ്‌ളോയ്ഡിന് അദ്ദേഹത്തിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ഗാന്ധി തന്റെ ചര്‍ക്ക നല്‍കിയത്.

1921ല്‍ സബര്‍മതി ആശ്രമത്തില്‍ വെച്ച് ഗുജറാത്തി ഭാഷയില്‍ എഴുതിയ ഗാന്ധിയുടെ വില്‍പത്രം ഗാന്ധിയുടെ ഭാവിയെ കുറിച്ചുള്ള ചിന്തകളേയും നിഗമനങ്ങളേയും കുറിച്ച് വ്യക്തമാക്കുന്ന പ്രധാനപ്പെട്ട രേഖയാണ്.

Advertisement