Categories

ഗാന്ധിജി നെയ്ത വസ്ത്രവും കത്തുകളും ഇന്ത്യയിലേക്ക്

ganhiji

ലണ്ടന്‍: ബ്രിട്ടണിലെ ഇന്ത്യന്‍ വ്യവസായികള്‍ ലേലത്തിനെടുത്ത ഗാന്ധിജിയുടെ വസ്തുക്കള്‍ ഇന്ത്യയിലേക്ക്. ഇവ ഇന്ന് രാഷ്ട്രപതി പ്രതിഭാപാട്ടീലിന് കൈമാറും. ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ച് ഖിലാഫത്ത് പ്രസ്ഥാന നേതാവ് മൗലാന അബ്ദുള്‍ബാരിക്ക് ഗാന്ധിജി ഉറുദുവില്‍ അയച്ചതുള്‍പ്പെടെയുള്ള അപൂര്‍വ്വ കത്തുകള്‍, ഗാന്ധിജി തന്നെ നെയ്ത ഖാദി വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയാണ് ശേഖരത്തിലുള്ളത്.

ബ്രിട്ടണിലെ ഇന്ത്യന്‍ വ്യവസായികളായ ളായ സര്‍ ഗുലാം കെ.നൂണ്‍, പ്രൊഫ.നാഥ്പുരി എന്നിവരാണ് ഇത് ലേലത്തിലെടുത്തത്. എന്നാല്‍ ഇവ രാഷ്ട്രപതിഭവനിലാണോ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലാണോ സൂക്ഷിക്കേണ്ടതെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. തന്റെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാന സംഭവം എന്നാണ് ഈ അപൂര്‍വ ശേഖരം കണ്ടതിനെക്കുറിച്ച് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പറയുന്നത്.

ഇരുപത് വര്‍ഷത്തിനിടെ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീല്‍. ബ്രിട്ടനിലെ പ്രധാന ഇന്ത്യന്‍ വ്യക്തികളെ സന്ദര്‍ശിച്ച പ്രതിഭാ പാട്ടീല്‍ സാമ്പത്തിക പുരോഗതിക്ക് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു.

ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ നാലിന്‍ സൂരി ഒരുക്കിയ സ്വീകരണവിരുന്നില്‍ പങ്കെടുത്ത രാഷ്ട്രപതി ഇന്ത്യന്‍ വംശജനായ ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ ജേതാവ് വി.രാമകൃഷ്ണന്‍, വ്യവസായിയായ സ്വരാജ്‌പോള്‍, ഗുലാംനൂന്‍, എസ്.പി.ഹിന്ദുജ, നാഥ്പുരി, ജൊഗീന്ദര്‍ സാംഗര്‍ തുടങ്ങിയവരെയും കണ്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.